ച​രി​ത്ര​മെ​ഴു​താ​ൻ ജാ​സ്മി​നും റി​തി​ക​യും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​താ​ദ്യ​മാ​യി സ​ർ​വി​സ​സ് വ​നി​ത താ​ര​ങ്ങ​ൾ ഒ​ളി​മ്പി​ക്സി​ന്. ഹ​വി​ൽ​ദാ​ർ ജാ​സ്മി​ൻ ലം​ബോ​റി​യ ബോ​ക്സി​ങ്ങി​ലും നേ​വി ഉ​ദ്യോ​ഗ​സ്ഥ‍യാ​യ റീ​തി​ക ഹൂ​ഡ ഗു​സ്തി‍യി​ലും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. ആ​കെ 24 സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ 22 പേ​രും പു​രു​ഷ​ന്മാ​രാ​ണ്. ക​ര​സേ​ന​യി​ൽ സു​ബേ​ദാ​റാ​യ ജാ​വ​ലി​ൻ ത്രോ ​ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര​യാ​ണ് പ്ര​ധാ​നി. 4x400 മീ. ​റി​ലേ​യി​ൽ ഓ​ടു​ന്ന മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, മി​ജോ ചാ​ക്കോ കു​ര്യ​ൻ, ട്രി​പ്ൾ ജം​പ​ർ അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്.

News Summary - Jasmine and Ritika to write history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.