വിനേഷ് ഫോഗട്ടിന് ഖാഫ് പഞ്ചായത്തിന്റെ സ്വർണ മെഡൽ

ന്യൂഡൽഹി: ഒളിമ്പിക്സ് ഫൈനലിന് തൊട്ടുമുമ്പ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നതിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് സിറ്റിങ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹരിയാന ഖാഫ് പഞ്ചായത്ത്. വിനേഷ് ഫോഗട്ടിന് സ്വർണമെഡൽ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ച ഖാഫ് പഞ്ചായത്ത്, ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നൽകുന്ന മുഴുവൻ ബഹുമതികളും പാരിതോഷികങ്ങളും വിനേഷ് ഫോഗട്ടിനും നൽകണമെന്നും ആവശ്യപ്പെട്ടു.

വിനേഷ് നേരിട്ട വഞ്ചനയും അവഹേളനവും തുറന്നുകാട്ടുകയും നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് ഹരിയാനയിൽ തിങ്കളാഴ്ച ഖാഫ് പഞ്ചായത്ത് വിളിച്ചുചേർത്തത്. ഖാഫ് പഞ്ചായത്തും ഗ്രാമവും വിനേഷിനെ ആദരിക്കുമെന്ന് ഛർക്കി ദാദ്രി എം.എൽ.എ സോംബീർ സംഗ്‍വാൻ പറഞ്ഞു. ഏഴ് ആവശ്യങ്ങളാണ് ഖാഫ് പഞ്ചായത്ത് മുന്നോട്ടുവെച്ചതെന്ന് സംഗ്‍വാൻ തുടർന്നു.

സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്ജി അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കുക, വെള്ളി മെഡൽ ജേതാവിനുള്ള കേന്ദ്ര, സംസ്ഥാന ബഹുമതികളും പാരിതോഷികങ്ങളും വിനേഷിനും നൽകുക, ഭാരത് രത്ന സമ്മാനിക്കുക എന്നിവയാണ് സർക്കാർ മുമ്പാകെയുള്ള പ്രധാന ആവശ്യങ്ങൾ. ഗുസ്തിയിൽനിന്ന് വിരമിക്കരുതെന്ന് വിനേഷിനോട് അഭ്യർഥിക്കുമെന്നും ഖാഫ് പഞ്ചായത്ത് അറിയിച്ചു

Tags:    
News Summary - Khap Panchayat gold medal to Vinesh Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.