കുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ദേശീയ ഫെൻസിങ് താരം യൂസഫ് അൽ ഷംലാൻ തുഴച്ചിൽ ടീം താരം സുആദ് അൽ ഫഖാൻ എന്നിവർ കുവൈത്ത് പതാക വഹിക്കും. കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ലോക കായികവേദിയിൽ വെള്ളിയാഴ്ച മത്സരങ്ങൾക്ക് തുടക്കമാകുമ്പോൾ കുവൈത്തും പ്രതീക്ഷയിലാണ്.
ഒളിമ്പിക്സിൽ ആറു മത്സരങ്ങളിലായി ഒമ്പത് കായികതാരങ്ങൾ കുവൈത്തിനായി കളത്തിലിങ്ങും. അമ്പെയ്ത്ത്, ഫെൻസിങ്, നീന്തൽ, അത്ലറ്റിക്സ്, തുഴച്ചിൽ, കപ്പലോട്ടം എന്നിവയിലാണ് കുവൈത്ത് താരങ്ങൾ മികവ് തെളിയിക്കാനിറങ്ങുന്നത്.
ഷൂട്ടിങ്ങിൽ ഖാലിദ് അൽ മുദാഫും മുഹമ്മദ് അൽ ദൈഹാനിയും, ഫെൻസിങ്ങിൽ യൂസഫ് അൽ ഷംലാനും കുവൈത്ത് പ്രതീക്ഷയാണ്. അത്ലറ്റിക്സിൽ യാക്കൂബ് അൽ യോഹയും, അമൽ അൽ റൂമിയും ട്രാക്കിലിറങ്ങും.
നീന്തലിൽ മുഹമ്മദ് അൽ സുബൈദും, ലാറ ദഷ്തിയും തുഴച്ചിലിൽ സൗദ് അൽ ഫഖാനും, കപ്പലോട്ടത്തിൽ അൽഷറ അമിന ഷായും മത്സര രംഗത്തുണ്ട്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11വരെയാണ് പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.