പാരിസ്: പുരുഷ ബാഡ്മിന്‍റൺ സെമിഫൈനലിൽ ഡെൻമാർക്കിന്‍റെ വിക്റ്റർ അക്സെൽസനോട് തോറ്റ് പുറത്തായി ഇന്ത്യയുടെ ലക്ഷ്യ സെൻ. ആവേശകരമായ പോരാട്ടത്തിൽ നേരിട്ടുള്ള രണ്ട് സെറ്റും കീഴടക്കിയായിരുന്നു അക്സെൽസന്‍റെ വിജയം. ആദ്യ സെറ്റിൽ 21-22 എന്ന നേരിയ മാർജിനിൽ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ 20-14 എന്ന പോയന്റ് സ്വന്തമാക്കിക്കൊണ്ട് അക്സെൽസൻ വിജയിക്കുകയായിരുന്നു.
ആദ്യ സെറ്റിൽ ഭൂരിഭാഗം സമയവും മത്സരം ലക്ഷ്യന്‍റെ കോട്ടിലായിരുന്നു. ആദ്യം ഗെയിം പോയന്റ് എത്തിയതും ലക്ഷ്യയായിരുന്നു എന്നാൽ പിന്നീട് അദ്ദേഹത്തിന്‍റെ താളം നഷ്ടപ്പെടുകയും അക്സെൽസൻ അത് മുതലാക്കുകയും ചെയ്തു. എന്നാൽ രണ്ടാം സെറ്റിൽ ലക്ഷ്യ തിരിച്ചുവരുന്നതായിരുന്നു കണ്ടത്. അക്സെൽസനെ ലവ് പോയന്‍റിൽ നിർത്തിക്കൊണ്ട് ഏഴ് പോയന്റാണ് അദ്ദേഹം നേടിയത്. പക്ഷെ ലോക രണ്ടാം നമ്പർ താരം വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
മികച്ച ടാക്ടിക്സിലൂടെ മുന്നേറിയ അദ്ദേഹം ലക്ഷ്യയുടെ വീക്ക് പോയന്റ് മനസിലാക്കുകയും അതിനനുസരിച്ച് കളി തിരിക്കുകയും ചെയ്തു. പിന്നീട് ലക്ഷ്യക്ക് തിരിച്ചുവരുവാൻ സാധിച്ചില്ല. ഇരുവരുടെയും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഡെൻമാർക്കിന്‍റെ വിക്റ്റർ അക്സെൽസൻ വിജയിച്ചുകേറുന്നതിനാണ് പാരിസ് സാക്ഷിയായത്. അക്സെൽസൻ ഫൈനലിൽ ഗോൾഡിനായി മത്സരിക്കാൻ യോഗ്യത നേടി. ലക്ഷ്യക്ക് മൂന്നാം സ്ഥാനം കരസ്തമാക്കിക്കൊണ്ട് വെങ്കല മെഡൽ സ്വന്തമാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.