'ഇന്‍സോളിറ്റോ' : മൊറോക്കോക്കെതിരെയുള്ള മത്സരത്തിന് ശേഷം ലയണല്‍ മെസ്സിയുടെ പ്രതികരണം

പാരിസ്: ഒളിംപിക്‌സ് മെന്‍സ് ഫുട്ബാളിലെ ആവേശകരമായ മത്സരത്തില്‍ മൊറോക്കോക്കെതിരെ അവസാന നിമിഷത്തില്‍ അര്‍ജന്റീന ഗോള്‍ നേടുന്നു. 2-1 എന്ന നിലയില്‍ നിന്നും അവസാന നിമിഷം അര്‍ജിന്റീന സമനില നേടിയെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ മത്സരം കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് അര്‍ജന്റീന ആരാധകരെ ചൊടിപ്പിച്ച ട്വിസ്റ്റ് സംഭവിച്ചത്. അര്‍ജന്റീനയുടെ ഗോളിന് റെഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു ഇതോടെ മത്സരം 1-2ന് അര്‍ജന്റീന പരാജയപ്പെട്ടു.

മത്സരത്തിന് ശേഷം സീനിയര്‍ ടീമിന്റെ നായകനായ ഇതിഹാസ താരം ലയണല്‍ മെസ്സി പ്രതികരണവുമായി എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൂടെയാണ് താരം പ്രതികരിച്ചത്. മത്സരത്തിന് ശേഷം സ്പാനിഷ് വാക്കായ 'ഇന്‍സോളിറ്റൊ' (Insolito) എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'അസാധാരണമായത്' എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം.


ഇരും ടീമും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത് 16 മിനിറ്റോളം നീണ്ടുനിന്ന ഇഞ്ചുറി ടൈമില്‍ സമനില ഗോളിനായി അര്‍ജന്റീന കഠിനമായ നീക്കങ്ങള്‍ നടത്തികൊണ്ടെയിരുന്നു. ഒടുവില്‍ അവസാന മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡീനയുടെ ഗോളിലൂടെ ലോകചാമ്പ്യന്‍മാര്‍ സമനില പിടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ഇത് ഓഫ് സൈഡാണെന്ന വാദം ഉയര്‍ന്നു. ഇതോടെ മൊറോക്കോുടെ ആരാധകരും കാണികളും ഗ്രൗണ്ടിലേക്കിറങ്ങി മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. ഇരു ടീമുകളും ഡ്രസിങ് റൂമിലേക്ക് നീങ്ങിയതോടെ മത്സരം സമനിലയില്‍ കലാശിച്ചെന്നെ് എല്ലാവരും കരുതി.

എന്നാല്‍ പിന്നീടാണ് ഫുട്‌ബോള്‍ ലോകത്ത് നടന്നുക്കേട്ടിട്ടില്ലാത്ത സംഭവങ്ങര്‍ അരങ്ങേറിയത്. മത്സരം യഥാര്‍ഥത്തില്‍ അവസിച്ചിരുന്നില്ല. കാണികള്‍ ഗ്രൗണ്ട് കയ്യേറിത് മൂലം നിര്‍ത്തിവെച്ചതായിരുന്നു. ഒരുപാട് നേരത്തെ വാര്‍ പരിശോധനക്ക് ശേഷം മത്സരം പുനരാരംഭിക്കുകയും അര്‍ജന്റീനയുടെ ഗോള്‍ നിശേധിക്കുകയും ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളം ഈ തീരുമാനത്തിലെത്താനായി വേണ്ടിവന്നിരുന്നു.

Tags:    
News Summary - Lionel Messi's Reaction to Argentina vs Morroco olympics game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.