തിരുവനന്തപുരം: ലോക നീന്തൽ സംഘടനയുടെ ടെക്നിക്കൽ ഒഫീഷ്യൽ പാനൽ അംഗവും ദേശീയ നീന്തൽ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ എസ്. രാജീവ് പാരിസ് ഒളിമ്പിക്സ് നീന്തൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന സാങ്കേതിക സംഘത്തിൽ.
ഏഷ്യൻ വൻകരയിൽനിന്നുള്ള അഞ്ചു പേരിൽ ഒരാളായാണ് ലോക നീന്തൽ ഫെഡറേഷൻ രാജീവിനെ തെരഞ്ഞെടുത്തത്. 2016 ബ്രസീൽ ഒളിമ്പിക്സിലും റഫറിയായി പങ്കെടുത്തിരുന്നു. ലോക നീന്തൽ ചാമ്പ്യൻഷിപ്, ലോക യൂനിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഇൻഡോർ ഗെയിംസ്, തുടങ്ങി 30ൽപരം അന്തരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഒളിമ്പിക്സ് ചരിത്രത്തിൽ രാജീവ് ഉൾപ്പെടെ നാല് മലയാളികൾക്ക് മാത്രമാണ് ഒളിമ്പിക് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരം ലഭിച്ചത്. കഴിഞ്ഞ മേയിൽ ഏഷ്യൻ നീന്തൽ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ ഭൂഖണ്ഡത്തിൽ നടക്കുന്ന നീന്തൽ മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വളരെ പ്രധാനപ്പെട്ട സമിതിയാണിത്. മുമ്പും ഏഷ്യൻ നീന്തൽ ഫെഡറേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.