പാരിസ്: പാരിസ് ഒളിമ്പിക്സിൽ മൂന്നാം മെഡൽ ലക്ഷ്യമിട്ട് മനു ഭാകർ ഇന്ന് കളത്തിൽ ഇറങ്ങും. 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് റേഞ്ചിലാണ് താരം ഇറങ്ങുന്നത്. രണ്ട് പേരടങ്ങുന്ന ടീം മത്സരത്തിൽ ഇഷാ സിങ്ങാണ് മനുവുമായി സഖ്യം ചേരുന്നത്. ഷൂട്ടിങ് റേഞ്ചിൽ നാലാമത്തെ മെഡൽ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ഇവന്‍റിൽ സരബ്ജോത് സിങ്- മനു ഭാകർ എന്നിവർ വെങ്കലം നേടിയിരുന്നു. ഇതിനൊപ്പം സ്ത്രീകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും മനു ഭാകർ വെങ്കലം സ്വന്തമാക്കി. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുശാലെയാണ് ഇന്ത്യക്കായി മൂന്നാം മെഡൽ സ്വന്തമാക്കിയത്. ഹാട്രിക്ക് മെഡൽ ലക്ഷ്യമിടുന്ന മനു ഭാകറിന്‍റെയും നാലാം മെഡൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെയും ഷൂട്ടിങ് മത്സരം ഉച്ചക്ക് 12.30 മണിക്കാണ്.
പുരുഷ ബാഡ്മിന്‍റന്‍റണിൽ താരം ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയുടെ ചൗ ടിയാനോട് മത്സരിക്കും. രാത്രി 9-നാണ് മത്സരം. ഇന്ത്യൻ താരം എച്ച്.എസ്. പ്രണോയ് യെ തകർത്താണ് സെൻ ക്വാർട്ടറിൽ പ്രവേശിച്ചത്. ഇന്ത്യയുടെ മറ്റൊരു പ്രധാനപ്പെട്ട മെഡൽ പ്രതീക്ഷയാണ് ലക്ഷ്യ സെൻ. ഒളിമ്പിക്സിൽ ഇന്ത്യക്കായി ക്വാർട്ടറിൽ പ്രവേശിക്കുന്ന മൂന്നാമത്തെ മാത്രം പുരുഷ താരമാണ് ലക്ഷ്യ സെൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.