'ഞാൻ പി.വി. സിന്ധുവിന് വേണ്ടി ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്'; ഒളിമ്പിക്സ് സൂപ്പർ താരം മനു ഭാകർ

ബാഡ്മിന്റൺ താരവും രണ്ട് ഒളിമ്പിക് മെഡൽ ജേതാവുമായ പി.വി. സിന്ധുവിന് വേണ്ടി സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുകയാണ് മനു ഭാകർ. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡൽ സ്വന്തമാക്കിയ താരമാണ് മനു ഭാകർ. ഇന്ത്യക്കായി ഒരു ഒളിമ്പിക്സ് എഡിഷനിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും ആദ്യത്തെ വനിതയും മനുവാണ്.

ഓണലൈൻ പ്ലാറ്റ്ഫോമുകളിൽ കാണാവുന്ന വെറുപ്പിനെ കൈകാര്യം ചെയ്യാൻ മനു ഭാകറിന് അറിയാം. 2021ൽ നടന്ന ടോകിയോ ഒളിമ്പിക്സിന് ശേഷം ഒരുപാട് കോർണറുകളിൽ നിന്നും മനുവിന് നേരെ അറ്റാക്ക് വന്നിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം രണ്ട് മെഡലുകളുമായാണ് അവർ അതിനുള്ള മറുപടി നൽകുന്നത്. മെഡലുകൾ തന്‍റെ ഹീറോകളായ പി.വി സിന്ധുവിനും നീരജ് ചോപ്രക്കും ട്രിബ്യൂറ്റ് ചെയ്യുന്നുവെന്നാണ് മനു ഭാകർ പറഞ്ഞത്. തന്‍റെ കാലത്തെ ഏറ്റവും മികച്ച അത്ലറ്റുകളാണ് അവരെന്നും ഭാകർ പറയുന്നുണ്ട്. സിന്ധുവിനെ വെറുക്കുന്ന ആളുമായി വാദിക്കാൻ താൻ സോഷ്യൽ മീഡിയയിൽ ഒരു വ്യാജ ഐ.ഡി ഉണ്ടാക്കിയിരുന്നുവെന്നും താരം പറഞ്ഞു.

' എന്‍റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച അത്ലറ്റുകളായി ഞാൻ സിന്ധുവിനെയും നീരജ് ചോപ്രയെയും കാണുന്നു. അവരുടെ കഠിനാധ്വാനത്തെ എന്നും അഭിനന്ദിക്കുന്നു. ഒരുവട്ടം സോഷ്യൽ മീഡിയിൽ സിന്ധുവിന് വേണ്ടി വ്യാജ ഐ.ഡി വഴി ഞാൻ വാദിച്ചിട്ടുണ്ട്. സിന്ധുവിനെ നിന്ദിക്കുന്ന ഒരു കമന്റ് കണ്ടപ്പോൾ എനിക്ക് കഷമ നശിച്ചു, അതുകൊണ്ട് ഞാൻ അവർക്ക് വേണ്ടി വാദിക്കാൻ ശ്രമിച്ചു,' മനു ഭാകർ പറഞ്ഞു.

മനു ഭാകറിന് മറുപടി പോസ്റ്റുമായി സിന്ധു രംഗത്തെത്തിയുന്നു. തനിക്ക് വേണ്ടി വാദിക്കുന്നതിൽ നിന്നും തന്നോടൊപ്പം രണ്ട് കീരടത്തിൽ എത്തിയ മനു ഭാകർ ഒരു പ്രത്യേക ടാലന്റൊണെന്നും സിന്ധു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

' പ്രിയങ്കരിയായ ഈ യൂവതാരത്തെ രണ്ട് മെഡലുള്ള ഒളിമ്പിക്സ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് ഇതിലും നല്ല ഫോട്ടോ ഇല്ല. എനിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വാദിക്കുന്നതിൽ നിന്നും എന്‍റൊപ്പം രണ്ട് മെഡൽ ക്ലബ്ബിലേക്ക് എത്തിയത് തന്നെ നിങ്ങളുടെ പ്രത്യേകത നിറഞ്ഞ കഴിവിനെ സൂചിപ്പിക്കുന്നു. 2020 ടോകിയോ ഒളിമ്പിക്സിന് ശേഷമുള്ള നിന്‍റെ തിരിച്ചുവരവ് പ്രോചദനമുണ്ടാക്കുന്നതാണ്. 

Tags:    
News Summary - Manu bHaker says she has argued for PV sindhu using fake id in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.