നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര ജാവെലിൻ ത്രോയുടെ ഫൈനലിൽ പ്രവേശിച്ചു. 89.34 മീറ്റർ എറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഫൈനലിലേക്കെത്തിയത്. ഗ്രൂപ്പ് ബിയിലായിരുന്നു ചോപ്ര മത്സരിച്ചത്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ലെവലിൽ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരമാണ് ഇത്. സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിലെ 89.94 മീറ്റർ കണക്കിലെടുത്താൽ ചോപ്രയുടെ സെക്കൻഡ് ബെസ്റ്റ്. തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ അദ്ദേഹം ഫൈനലിലേക്ക് ക്വാളിഫൈ ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ തന്നെ കിഷോർ ജെന ഗ്രൂപ്പ് എയിൽ നിന്നും തന്നെ പുറത്തായി. 80.73 മീറ്റർ ദൂരമായിരുന്നു അദ്ദേഹം കടന്നത്. ഫൈനലിലേക്ക് കയറുവാൻ അത് മതിയാകില്ലായിരുന്നു. 84 മീറ്ററിന് മുകളിൽ എറിഞ്ഞവർക്കെല്ലാം ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷൻ നൽകിയിരുന്നു. കെനിയയുടെ ജൂലിയസ് യെഗോ ചെക്ക് റിപബ്ലിക്കിന്‍റെ ജേക്കബ് വാട്ലച് എന്നിവർ ഫൈനലിലേക്ക് ക്വാളിഫൈ ചെയ്തു. ഇവരോടൊപ്പം ജർമനിയുടെ ജൂലിയൻ വെബർ, ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവരും ഫൈനലിലേക്ക് ക്വാളിഫൈ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.