ഒരു ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് കിരീടം നേടിയ ആദ്യ വനിത താരമെന്ന റെക്കോഡ് ഷൂട്ടിങ് റേഞ്ച് താരം മനു ഭാകർ സ്വന്തമാക്കിയിരുന്നു. ആദ്യം പത്ത് മീറ്റർ വനിതാ എയർ റൈഫിളിലും പിന്നീട് പത്ത് മീറ്റർ എയർ പിസ്റ്റൾ ടീം ഷൂട്ടിങ് റേഞ്ചിലുമാണ് വെങ്കലം നേടുന്നത്. സരബ്ജോത് സിങ്ങിനോടൊപ്പമായിരുന്നു താരം രണ്ടാം മെഡൽ നേടിയെടുക്കുന്നത്.
ഈ രണ്ട് മെഡൽ നേടിയപ്പോൾ ഇന്ത്യക്കായി ഒരു ഒളിമ്പിക്സ് എഡിഷനിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത താരമാകാൻ മനു ഭാകറിന് സാധിച്ചിട്ടുണ്ട്. മനുവിന് മുമ്പ് ഈ നേട്ടം കൈവരിക്കുന്നത് ഇന്ത്യക്ക് സ്വതന്ത്രം ലഭിക്കുന്നത് മുന്നേയായിരുന്നു. 1900ൽ ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്നത് നോർമൻ പ്രിച്ചാർഡ്‍ ആയിരുന്നു. അന്ന് പാരിസിൽ വെച്ച് നടന്ന ഒളിമ്പിക്സിലായിരുന്നു അദ്ദേഹം രണ്ട് മെഡൽ സ്വന്തമാക്കിയത്.
കൽക്കട്ടയിലേക്ക് ചേക്കേറിയ ഒരു ബ്രിട്ടീഷ് ഫാമിലിയിലായിരുന്നു പ്രിച്ചാർഡ്‍ ജനിച്ചത്. കൽക്കട്ടയിലെ സെയന്റ് സാവിയർ കോളെജിലായിരുന്നു അദ്ദേഹത്തന്റെ വിദ്യാഭ്യാസം. അത്ലറ്റിക്സിലും മറ്റ് സ്പോര്ട്സിലും പ്രിച്ചാർഡിന് താത്പര്യമുണ്ടായിരുന്നു. ഒരു നാച്ചുറൽ അത്ലറ്റായിരുന്ന പ്രിച്ചാർഡ്‍ ഒരു മികച്ച സപ്രിന്ററിനൊപ്പം തന്നെ നല്ലൊരും ഫുട്ബോൾ കളിക്കാരനും കൂടെയായിരുന്നു. രണ്ടിലുംമോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
100 മീറ്റർ ബംഗാൾ ഡാഷ് 1894 മുതൽ 1900 വരെ ഏഴ് വർഷം തുടർച്ചയായി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തന്‍റെ കോളെജ് ടീമിന് വേണ്ടി 1897ൽ സോവബസാറിനെതിരെ അദ്ദേഹം ഹാട്രിക്ക് ഗോൾ നേടിയും അദ്ദേഹം അറിയപ്പെട്ടിരുന്നു.
1900 പാരിസ് ഒളിമ്പിക്സിൽ ബ്രിട്ടീഷ് ഇന്ത്യക്കായി അഞ്ച് ഇവന്‍റുകളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 60 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 110,200 മീറ്റർ ഹർഡിൽ എന്നിവയിലായിരുന്നു നോർമൻ പ്രിച്ചാർഡ്‍ മത്സരിച്ചത്. ഇതിൽ 200 മീറ്റർ ഓട്ടത്തിലും 200 മീറ്റർ ഹർഡിൽസിലും അദ്ദേഹത്തിന് വെള്ളി നേടാൻ സാധിച്ചിട്ടുണ്ട്.
ഇന്ത്യക്കായി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമാക്കിയ നോർമൻ പ്രിച്ചാർഡ്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ നേടുന്ന താരം കൂടെയാണ്. ഇന്ത്യൻ ഒളിമ്പിക്സിന് ഒരു അടിത്തറയിടാൻ നോർമൻ പ്രിച്ചാർഡിന്‍റെ മെഡൽ നേട്ടങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.