കി​ർ​ഗി​സ്താ​ന്റെ അ​യ്പെ​റി മെ​ഡെ​റ്റ് കൈ​സിയെ നേരിടുന്ന റീ​തി​ക ഹൂ​ഡ

ഒളിമ്പിക് ഗു​സ്തി: റീ​തി​ക​ക്ക് ക്വാ​ർ​ട്ട​റി​ൽ തോ​ൽ​വി

പാ​രി​സ്: വ​നി​ത ഗു​സ്തി 76 കി​ലോ ഇ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങി​യ റീ​തി​ക ഹൂ​ഡ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തോ​റ്റു. ടോ​പ് സീ​ഡും കി​ർ​ഗി​സ്താ​ൻ താ​ര​വു​മാ​യ അ​യ്പെ​റി മെ​ഡെ​റ്റ് കൈ​സി​യോ​ട് ടൈ​ബ്രേ​ക്ക​റി​ൽ പൊ​രു​തി​വീ​ഴു​ക​യാ​യി​രു​ന്നു. 1-1 സ്കോ​റി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. ഇ​തോ​ടെ, അ​വ​സാ​ന ടെ​ക്നി​ക്ക​ൽ പോ​യ​ന്റ് നേ​ടി​യ​യാ​ളെ​ന്ന നി​ല​യി​ൽ അ​യ്പെ​റി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

തോ​റ്റെ​ങ്കി​ലും റീ​തി​ക​യു​ടെ മെ​ഡ​ൽ സാ​ധ്യ​ത പൂ​ർ​ണ​മാ​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​യ്പെ​റി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന പ​ക്ഷം റീ​തി​ക​ക്ക് വെ​ങ്ക​ല മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റെ​പി​ഷാ​സ് റൗ​ണ്ടി​ൽ ക​ട​ക്കാം. ഇ​തി​ൽ ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ൻ താ​രം വെ​ങ്ക​ല പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടും. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഹം​ഗ​റി​യു​ടെ ബെ​ർ​ന​ഡ​റ്റ് നാ​ഗി​യെ​യാ​ണ് റീ​തി​ക വീ​ഴ്ത്തി​യ​ത്.

Tags:    
News Summary - Olympic wrestling: Rithik loses in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.