പാരിസ്: ഷൂട്ടിങ്ങിൽ മെഡൽ സ്വപ്നവുമായി സ്വപ്നിൽ കുശാലെ ഫൈനലിൽ. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ 590 പോയന്റുമായി ഏഴാം സ്ഥാനക്കാരനായാണ് കടന്നത്. ആദ്യ എട്ടുപേർക്കാണ് ഫൈനൽ പ്രവേശനം. 594 പോയന്റ് നേടി നോർവേയുടെ ജോൺ ഹെർമൻ ഹെഗ്ഗ് ഒന്നാമതെത്തി. ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം ഒരു മണിക്കാണ് ഫൈനൽ. മറ്റൊരു ഇന്ത്യൻ താരം ഐശ്വരി പ്രതാപ്സിങ് തോമർ (589) 11ാം സ്ഥാനക്കാരനായി മടങ്ങി. വനിത ട്രാപ്പ് യോഗ്യത റൗണ്ടിൽ രാജേശ്വരി കുമാരിയും ശ്രേയസ്സി സിങ്ങും യഥാക്രമം 22ഉം 23ഉം സ്ഥാനങ്ങളിലായി.
മഹാരാഷ്ട്രയിലെ പുണെയിൽ കർഷക കുടുംബത്തിൽ ജനിച്ച സ്വപ്നിൽ 2015ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ് 50 മീ. റൈഫിൾ പ്രോൺ 3യിൽ സ്വർണം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അന്താരാഷ്ട്ര താരങ്ങളായ ഗഗൻ നാരംഗ്, ചെയിൻ സിങ് തുടങ്ങിയവരെ കീഴടക്കി ദേശീയ ചാമ്പ്യൻഷിപ്പും നേടി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ടീം വിഭാഗത്തിലും 2023 ലോകകപ്പിൽ മിക്സഡ് ടീമിലും സ്വർണം സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ നിരവധി വ്യക്തിഗത മെഡലുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.