വനിതകളുടെ ടേബ്ൾ ടെന്നിസിൽ ഇന്ത്യ ക്വാർട്ടറിൽ

പാരിസ്: സൂപ്പർ താരം മണിക ബത്രയുടെ മികവിൽ ഒളിമ്പിക്സിൽ വനിതകളുടെ ടേബ്ൾ ടെന്നിസിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. നാലാം സീഡായ റുമാനിയയെയാണ് ഇന്ത്യൻ പെൺകൊടികൾ 3-2ന് കീഴടക്കിയത്. 2-0ന് ഇന്ത്യ മുന്നിലെത്തിയശേഷം 2-2ന് സെറ്റ് സമനിലയിലായി.

ഒടുവിൽ അവസാന സെറ്റിൽ അദിന ഡികോനുവിനെ കീഴടക്കിയ മണിക ചരിത്രവിജയം സമ്മാനിച്ചു. സ്കോർ: 11-5, 11-9, 11-9. കളിച്ച രണ്ട് സിംഗിൾസും മണിക ജയിച്ചു. യു.എസ്.എയോ ജർമനിയോ ആകും ക്വാർട്ടറിലെ എതിരാളികൾ.

ശ്രീജ അകുലയും അർച്ചന കാമത്തും ആദ്യ സെറ്റിൽ അദിന- എലിസബത്ത സമാറ സഖ്യത്തെ തോൽപിച്ച് 1-0ന് മുന്നിലെത്തിച്ചു. സ്കോർ: 11-9, 12-10, 11-7. സിംഗിൾസിൽ മണികയുടെ ഊഴമായിരുന്നു അടുത്തത്. ഉയർന്ന റാങ്കുള്ള ബെർണാഡറ്റെ സോക്സിനെ മണിക തകർത്തു (11-5, 11-7, 11-7). എന്നാൽ, അടുത്ത സിംഗിൾസിൽ പണിപാളി. യൂറോപ്യൻ ചാമ്പ്യനായ സമാറയോട് ആദ്യ ഗെയം നേടിയശേഷം ശ്രീജ തോറ്റു. (11-8, 4-11, 11-7, 6-11, 8-11). അർച്ചനയെ ബെർനാഡറ്റെയും തോൽപിച്ചു. 5-11, 11-8, 7-11, 9-11). ഇതോടെ മത്സരം 2-2 എന്ന നിലയിലായി. പിന്നീടാണ് നിർണായകമായ അഞ്ചാം സെറ്റിൽ മണിക വിജയം സമ്മാനിച്ച് ക്വാർട്ടറിലേക്ക് ടിക്കറ്റുറപ്പിച്ചു.

Tags:    
News Summary - Olympics: Manika Batra powers India women's team into table-tennis quarter-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.