കുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സിൽ കുവൈത്ത് സ്പ്രിന്റർ യാക്കൂബ് അൽ യൂഹ ഞായറാഴ്ച 110 മീ. ഓട്ട മത്സരത്തിൽ പങ്കെടുക്കും. സ്പ്രിന്റ് ഇനത്തിൽ കുവൈത്തിന്റെ പ്രതീകമായ യാക്കൂബ് അൽ യൂഹയുടെ മികച്ച പ്രകടനത്തിന് കാത്തിരിക്കുകയാണ് കുവൈത്ത്. വനിത സിംഗിൾ സെയിലിങ്ങിൽ ആദ്യ മത്സരങ്ങൾ പിന്നിട്ട ആമിന ഷാ ഞായറാഴ്ചയും മത്സരം തുടരും. അതേസമയം, വനിതകളുടെ 800 മീ. ഓട്ടം, ഷൂട്ടിങ് എന്നിവയിൽ കുവൈത്ത് പ്രതീക്ഷകൾ മങ്ങി.
800 മീ. ഓട്ടം യോഗ്യത മത്സരത്തിൽ എട്ടാം സ്ഥാനത്ത് എത്താനേ കുവൈത്ത് അത്ലറ്റ് അമൽ അൽ റൂമിക്ക് കഴിഞ്ഞുള്ളൂ. ഇതോടെ അമൽ അൽ റൂമിക്ക് മുന്നോട്ടുള്ള വഴി അടഞ്ഞു. ശനിയാഴ്ച സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന യോഗ്യത മത്സരത്തിൽ 2:12.13 മിനിറ്റിലാണ് അൽ റൂമി ഓടിയെത്തിയത്. ഷൂട്ടിങ് മത്സരത്തിന്റെ ഗ്രൂപ് ഘട്ടത്തിൽ കുവൈത്ത് ഷൂട്ടർ മുഹമ്മദ് അൽ ദിഹാനിയും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.