ദീപിക കുമാരി മത്സരത്തിനിടെ 

അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ തകർന്നു; ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

പാരിസ്: ഒളിമ്പിക്സിൽ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ക്വാർട്ടറിൽ പുറത്തായി. ദക്ഷിണകൊറിയയുടെ നാം സുഹ്യോനോട് 4–6നാണ് ദീപിക പരാജയപ്പെട്ടത്. മൂന്നാം സെറ്റിൽ മുന്നിട്ടുനിന്ന ശേഷമാണ് താരം പരാജയം രുചിച്ചത്. നേരത്തെ ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തിയാണ് ദീപിക ക്വാർട്ടർ ഫൈനലിൽ കടന്നത്.

ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ ഭജൻ കൗർ പ്രീക്വാർട്ടറിൽ ഇന്തൊനീഷ്യൻ താരത്തോടു തോറ്റ് പുറത്തായിരുന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിൽ കടന്നെങ്കിലും മനു ഭാക്കർ നാലാം സ്ഥാനത്തായി. ഷൂട്ടിങ്ങിൽ നേരത്തേതന്നെ രണ്ടു മെഡലുകൾ നേടി മനു ഭാക്കർ ചരിത്രം കുറിച്ചിരുന്നു.

Tags:    
News Summary - Paris Olympics 2024: Deepika Kumari loses as India's archery dream ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.