ജെസ്വിനും പരുളിനും ഫൈനൽ യോഗ്യതയില്ല

പാരിസ്: അത്‍ലറ്റിക്സിൽ നിരാശജനകമായ പ്രകടനം തുടർന്ന് ഇന്ത്യൻ താരങ്ങൾ. പുരുഷ ലോങ് ജംപിൽ ജെസ്വിൻ ആൽഡ്രിനും വനിത 3000 മീറ്റർ സ്റ്റീപ്ൾചേസിൽ പരുൾ ചൗധരിയും യോഗ്യത റൗണ്ടിൽ പുറത്തായി. ഹീറ്റ്സിൽ ഒമ്പത് മിനിറ്റ് 23.39 സെക്കൻഡിൽ എട്ടാമതായാണ് പരുൾ ഫിനിഷ് ചെയ്തത്.

ആകെ പ്രകടനത്തിൽ 21ാമതായി. മൂന്ന് ഹീറ്റിലെയും ആദ്യ അഞ്ച് സ്ഥാനക്കാർക്കാണ് ഫൈനൽ പ്രവേശനം. ലോങ് ജംപിൽ ജെസ്വിന്റെ ആദ്യ രണ്ട് ചാട്ടങ്ങൾ ഫൗളായി. മൂന്നാം ശ്രമത്തിൽ 7.61 മീറ്ററിലെത്തി. ഗ്രൂപ് ബിയിലെ 16ൽ 13ാം സ്ഥാനമാണ് ജെസ്വിന് ലഭിച്ചത്. ആകെ പ്രകടനത്തിൽ 26ാമതുമായി. 8.5 മീറ്റർ ചാടുന്നവർക്കോ ഏറ്റവും മികച്ച 12 സ്ഥാനക്കാർക്കോ ആണ് മെഡൽ മത്സരത്തിന് യോഗ്യത.

ലവ് ലിന ക്വാർട്ടറിൽ പുറത്ത്

പാരിസ്: ബോക്സിങ്ങിൽ ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷയായിരുന്ന ലവ് ലിന ബൊർഗോഹെയ്നും മടക്കം. ടോക്യോ ഒളിമ്പിക്സിലെ വെങ്കല നേട്ടക്കാരി വനിത 75 കിലോ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലി ക്വിയാനോടാണ് പരാജയപ്പെട്ടത്.

ഈ ഇനത്തിൽ നിലവിലെ ലോക ചാമ്പ്യൻകൂടിയായ ലവ് ലിനയെ 1-4ന് മലർത്തിയടിക്കുകയായിരുന്നു ലി. ഇക്കുറി ആറ് ബോക്സർമാരുമായാണ് ഇന്ത്യ പാരിസിലെത്തിയത്. ഇവരിൽ നാലുപേരും പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായിരുന്നു. പുരുഷ 71 കിലോയിൽ നിഷാന്ത് ദേവ് ക്വാർട്ടറിലും വീണു.

Tags:    
News Summary - Paris Olympics 2024: Parul finishes eighth, Jeswin fails to qualify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.