പാരിസ്: 17 ദിവസമായി ഫ്രാൻസിലെ വിവിധ സ്റ്റേഡിയങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ലോക കായിക മഹോത്സവത്തിന് ഞായറാഴ്ച കൊടിയിറങ്ങും. ഒളിമ്പിക്സിന്റെ 33ാം പതിപ്പിനാണ് പാരിസിൽ തിരശ്ശീല വീഴുന്നത്. 2028ലെ ഒളിമ്പിക്സ് യു.എസിലെ ലോസ് ആഞ്ജലസിൽ നടക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതൽ പ്രശസ്തമായ സ്റ്റേഡ് ഡി ഫ്രാൻസിലാണ് സമാപന പരിപാടികൾ.
ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ അണിനിരക്കും. ഇതിഹാസ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലം നേടിയ മനു ഭാകറുമാണ് ഇന്ത്യൻ പതാകയേന്തുക. ജൂലൈ 26നാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി തുടക്കമായത്. 206 രാജ്യങ്ങളിൽ നിന്നായി 10,714 താരങ്ങൾ മത്സരിക്കാനിറങ്ങി. 117 താരങ്ങളുമായാണ് ഇന്ത്യയെത്തിയത്. രണ്ട് മണിക്കൂറിലധികം നീളുന്ന ഇന്നത്തെ സമാപന പരിപാടിയിൽ ഒളിമ്പിക് പതാക ലോസ് ആഞ്ജലസ് ഗെയിംസ് സംഘാടകർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.