പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; വെങ്കലം വെടിവെച്ചിട്ട് സ്വപ്നിൽ കുശാലെ

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. പു​രു​ഷ 50 മീ. ​റൈ​ഫി​ൾ 3 പൊ​സി​ഷ​നി​ൽ സ്വ​പ്നി​ൽ കു​ശാ​ലെയാണ് ഇന്ത്യക്കായി വെങ്കലമെഡൽ വെടിവെച്ചിട്ടത്. ഫൈനലിൽ 451.4 പോയിൻ്റുമായാണ് മൂന്നാം സ്ഥാനം നേടിയത്. ഇതുവരെ ഇന്ത്യക്ക് ലഭിച്ച മൂന്ന് മെഡലും ഷൂട്ടിങ്ങിൽ നിന്നാണ്. 

പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടം സ്വപ്‌നിൽ സ്വന്തമാക്കി. ഒരു ഒളിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ ഇന്ത്യൻ ഷൂട്ടിങ് ടീം മൂന്ന് മെഡലുകൾ നേടുന്നത് ഇതാദ്യമാണ്.

ചൈനയുടെ വൈ കെ ലിയു 463.6 പോയിൻ്റോടെ സ്വർണം നേടിയപ്പോൾ 461.3 പോയിൻ്റോടെ യുക്രെയ്‌നിൻ്റെ എസ് കുലിഷ് വെള്ളി നേടി.  

സ്വ​പ്നി​ൽ കു​ശാ​ലെയുടെ മെഡൽ നേട്ടങ്ങൾ

  • പാരീസ് ഒളിമ്പിക്സ് 2024: 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ
  • ലോകകപ്പ്, ബാക്കു (2023) - മിക്സഡ് ടീം ഇനത്തിൽ സ്വർണ മെഡലും വ്യക്തിഗത, ടീം ഇനങ്ങളിൽ രണ്ട് വെള്ളി മെഡലും
  • ലോക ചാമ്പ്യൻഷിപ്പ്, കെയ്‌റോ (2022) - നാലാം സ്ഥാനം,  2024 ലെ ഒളിമ്പിക്‌സ് യോഗ്യത നിലനിർത്തി
  • ഏഷ്യൻ ഗെയിംസ് 2022 – ടീം ഇനത്തിൽ സ്വർണം
  • ലോക ചാമ്പ്യൻഷിപ്പ്, കെയ്റോ (2022) - ടീം ഇനത്തിൽ വെങ്കല മെഡൽ
  • ലോകകപ്പ്, ന്യൂഡൽഹി (2021) - ടീം ഇനത്തിൽ സ്വർണ മെഡൽ
Tags:    
News Summary - Paris Olympics: Swapnil Kusale shoots bronze, India's 3rd medal at the Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.