പാരിസ്: പാരിസ് ഒളിമ്പ്ക്സിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഇതിഹാസ താരമായ പ്രകാശ് പദുകോൺ. മികച്ച പോരാട്ടം നടത്തിയിട്ടും നാലാമതായി ഫിനിഷ് ചെയ്ത ബാഡ്മിന്‍റൺ ലക്ഷ്യ സെന്നിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. വെങ്കല മെഡൽ നേടാനുള്ള മത്സരത്തിൽ ലക്ഷ്യ പരാജയപ്പെട്ടതിന് ശേഷമാണ് പ്രകാശ് താരങ്ങളെ വിമർശിച്ച് രംഗത്തെത്തിയിത്. ഒളിമ്പിക്സ് താരങ്ങൾ അവരുടെ മത്സരത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സർക്കാരും ഫെഡറേഷനും എല്ലാം അവർക്ക് സാധ്യമാവുന്നത് ചെയ്യുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു.
'64ലെ മിൽഖ സിങ്ങിന്‍റെയും 80ലെ പി.ടി ഉഷയുടെയും പ്രകടനത്തിന് ശേഷം നമുക്ക് ഒരുപാട് നാലാം സ്ഥാനം കിട്ടിയിട്ടുണ്ട്. എനിക്ക് തോന്നുന്നു കളിക്കാർ ഉത്തരവാദിത്തമേറ്റെടുക്കേണ്ട വലിയ സമയമാണിത്. ഈ ഒളിമ്പിക്സിലൊ ഇതിന് മുമ്പുണ്ടായിരുന്നതിലെയൊ റിസൾട്ടിനായി അവർ കളിക്കണമായിരുന്നു. റിസൾട്ട് ലഭിക്കാൻ ഫെഡറേഷനൊ സർക്കാരോ വിചാരിച്ചാൽ നടക്കില്ല. അവർ ചെയ്യാവുന്നതെല്ലാം ചെയ്തു. എന്നാൽ അന്തിമ ഉത്തരവാദിത്തം കളിക്കുന്ന താരങ്ങളുടേതാണ്,' പ്രകാശ് പറഞ്ഞു.
ഒരുപാട് പ്രതീക്ഷ നൽകി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലക്ഷ്യ സെന്നിന്‍റെ പ്രകടനത്തിൽ സന്തുഷ്ടനല്ലെന്നും അദ്ദേഹം കുറച്ചുകൂടെ കഠിനാധ്വാനം ചെയ്യണമെന്നും ലക്ഷ്യയുടെ മെന്‍റർ കൂടെയായ പ്രകാശ് പറയുന്നുണ്ട്.
'ഞാനും വിമലും നാലാം സ്ഥാനം കൊണ്ട് ഒട്ടും സന്തുഷ്ടരല്ല. ലക്ഷ്യക്ക് ഒരു മെഡൽ നേടാൻ സാധിക്കുമായിരുന്നു. ലക്ഷ്യയായിരിക്കും മികച്ച രണ്ടാമൻ എന്ന് അക്സെൽസൺ പറയുമായിരിക്കും. എന്നാൽ അത് പോര, മെഡൽ നേടാനുള്ള എല്ലാ അവസരങ്ങളും അവനുണ്ടായിരുന്നു. അവന് താളം കണ്ടെത്തിയില്ലെങ്കിൽ അങ്ങനെ പഞ്ഞ് ആശ്വസിക്കമായിരുന്നു. എന്നാൽ ഇത് അങ്ങനെയല്ല. അവന് ഇവിടെ വരെ എത്തിയതാണ്. അവൻ ലീഡ് എടുത്തിരുന്നു. എനിക്കറിയാം യുവതാരമാണ്, പക്ഷെ അത് അവന് ഒരു കാരണമാക്കാൻ സാധിക്കില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് കഠിനാധ്വാനം ചെയ്യുക,' പ്രകാശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.