പാരിസ്: ഒളിമ്പിക് വേദികളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബാഡ്മിന്റണിൽ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇന്ന് പൊന്നുതേടി യാത്ര തുടങ്ങുന്നു. യോഗ്യത ഘട്ടത്തിൽ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിച്ച ഇരുവർക്കും എളുപ്പം നോക്കൗട്ടിലെത്താനാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, യുവതാരം ലക്ഷ്യ സെൻ ലോക മൂന്നാം നമ്പർ ജൊനാഥൻ ക്രിസ്റ്റി അടങ്ങുന്ന ഗ്രൂപ്പിലാണ്. 13 ഗ്രൂപ്പുകളിൽനിന്നും ജേതാക്കൾ മാത്രമാണ് പുരുഷ, വനിത സിംഗിൾസിന്റെ അടുത്ത ഘട്ടത്തിലെത്തുക. ആദ്യമായാണ് രണ്ടുപേർ ഒളിമ്പിക്സ് പുരുഷ സിംഗിൾസിൽ ഇറങ്ങുന്നത്. ഇരുവരും മികച്ച ഫോമിലായതിനാൽ മെഡൽ പ്രതീക്ഷകൾ വാനോളമാണ്.
അതേസമയം, സമീപകാലത്ത് വലിയ പോരാട്ടങ്ങളിൽ കാര്യമായി തിളങ്ങിയില്ലെന്ന ക്ഷീണം പാരിസിൽ തീർക്കുകയാണ് പി.വി. സിന്ധുവിന്റെ ലക്ഷ്യം. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവായ സിന്ധു ഏറ്റവും കരുത്തർ മാറ്റുരക്കുന്ന വനിത സിംഗിൾസിൽ വലിയ വിജയം കുറിക്കാൻ നന്നായി പാടുപെടണം. ‘സിന്ധുവിനിത് മൂന്നാം ഒളിമ്പിക്സാണ്. ആദ്യ രണ്ടിലും അവർ മെഡൽ മാറോടു ചേർത്തിട്ടുണ്ട്. നിരവധി ലോകചാമ്പ്യൻഷിപ്പ് മെഡലുകളും. അതുകൊണ്ടുതന്നെ റാങ്കിങ്ങിൽ പിറകിലായാലും സിന്ധുവിന് മേൽക്കൈ അവകാശപ്പെടാനാകും’- പാരുപ്പള്ളി കശ്യപ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.