പാരിസ്: പാരിസ് ഒളിമ്പിക്സിൽ മത്സരത്തിന് ശേഷം തന്‍റെ വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോൽ അലോസരപ്പെട്ട് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ.നൊവാക് ദ്യോകോവിച്ചിനെതിരെയുള്ള പരാജയത്തിന് ശേഷമായിരുന്നു താരത്തിനോട് വിരമിക്കലിനെ കുറിച്ച് ചോദിച്ചത്. എന്നാൽ ആ ചോദ്യം താരത്തെ ചൊടിപ്പിക്കുകയായിരുന്നു.
തന്നെ എപ്പോഴും വിരമിപ്പിക്കാനാണ് നിങ്ങൾക്ക് ഇഷ്ടമെന്നും എനിക്ക് അത് അലോചിച്ച് ഇപ്പോഴും കളിക്കാൻ സാധിക്കില്ലെന്നും നദാൽ പറയുന്നു.
'നിങ്ങൾക്ക് എപ്പോഴും എന്നെ വിരമിപ്പിക്കണം, എന്നോട് അതിനാണ് എപ്പോഴും ചോദിക്കുന്നത്. എപ്പോഴും മികച്ചുനിൽക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് എല്ലാ ദിവസവും എന്‍റെ അവസാന മത്സരമാണ് അല്ലയൊ എന്ന് ചിന്തിച്ച് കളിക്കാൻ സാധിക്കില്ല. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഒരുപാട് പരിക്കുകളുമായാണ് മുന്നോട്ട് പോകുന്നത്. ശാരീരികമായി ഒരുപാട് പ്രതിസന്ധി നേരിടുന്നത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും കളിക്കാൻ പ്രാപ്തനാണോന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഞാൻ നിർത്തുമ്പോൾ നിങ്ങളെ അറിയിക്കുന്നതാണ്; നദാൽ പറഞ്ഞു.
മത്സരത്തിൽ നേരിട്ടുള്ള സെറ്റുകളിൽ ദ്യോകോവിച്ച് നദാലിനെ അനായാസം പരാജയപ്പെടുത്തുകയായിരുന്നു. 6-1, 6-4 എന്നിങ്ങനെയായിരുന്നു ദ്യോകോവിച്ചിന്‍റെ വിജയം. വിജയത്തോടെ ഗോൾഡിനായുള്ള മത്സരത്തിന് ദ്യോകോവിച്ച് മുന്നറി. നദാലിന് ഗോൾഡ് കരസ്തമാക്കാൻ പുരുഷ വിഭാഗത്തിൽ ഡബിൾസ് മത്സരം കൂടെ ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.