ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച ഇനമേതെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം സ്പ്രിന്റുകളായിരിക്കും. അതിൽ പ്രിയപ്പെട്ടത് 100 മീറ്ററും. ഗെയിംസിലെ ഏറ്റവും ഉയർന്ന പ്രൊഫൈൽ മത്സരങ്ങളിൽ ഒന്ന്. എലൈറ്റ് തലത്തിലെ ഏറ്റവും അഭിമാനകരമായ ഇനം. ഇവന്റിൽ ഏറ്റവും ശ്രദ്ധയേറിയ മത്സരയിനം. കൂടുതൽ പേർ കാഴ്ചക്കാരാകുന്ന ഒളിമ്പിക് ഇനം. കരുത്തിന്റെയും വേഗത്തിന്റെയും പ്രതീകമെന്നോണം ട്രാക്കിൽ കുതിക്കുന്ന താരങ്ങളെ ലോകം മുഴുവൻ ജിജ്ഞാസയോടെ നോക്കുന്നത് തിരുത്തിയെഴുതപ്പെടാവുന്ന റെക്കോഡുകളെ നിരീക്ഷിച്ചാവും. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനാരാണെന്ന് അറിയാനാവും.
1896ലെ ആധുനിക ഒളിമ്പിക്സ് മുതൽ പ്രധാനയിനമായി പുരുഷന്മാരുടെ 100 മീറ്റർ മത്സരങ്ങൾ ഒളിമ്പിക് ട്രാക്കുകളിലുണ്ട്. റെക്കോഡുകൾ കുറിച്ചും തിരുത്തിയും ഉള്ളതിനേക്കാൾ മികച്ച വേഗങ്ങൾ കണ്ടെത്താനുമുള്ള ഒരുകൂട്ടം കായിക താരങ്ങളുടെ വീര പോരാട്ടമായി ഇന്നും അത് തുടരുന്നു. 1928 മുതലാണ് വനിതകളുടെ 100 മീറ്ററിന് ട്രാക്കൊരുക്കിയത്. തുടക്കം മുതലേ അമേരിക്കക്കായിരുന്നു 100 മീറ്ററിൽ റെക്കോഡുകളുടെ ആധിപത്യം. എന്നാൽ, കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിൽ (2008 -2016) പുരുഷ -വനിത വിഭാഗങ്ങളിൽ ജമൈക്കൻ മുദ്രകളാണുള്ളത്. തിരുത്തപ്പെടാൻ വെമ്പൽകൊള്ളുന്ന റെക്കോഡുകളുടെ കണക്കുകളിൽ ഓരോവർഷവും മാറ്റങ്ങളുണ്ടാവുന്നത് ട്രാക്കിന്റെ മികവ് മുതൽ ധരിക്കുന്ന സ്പൈക്കിലും താരങ്ങളുടെ ഫിറ്റ്നസിൽ വരെയുണ്ടായ ക്രമാധീതമായ പരിഷ്കാരങ്ങൾ മൂലമാണ്.
സമ്മർ ഒളിമ്പിക്സിന്റ ആദ്യ ഭാഗം മുതൽതന്നെ 100 മീറ്റർ സ്പ്രിന്റിന് തനതായൊരിടമുണ്ടായിരുന്നു. റെക്കോർഡുകൾ കുറിച്ചും തിരുത്തിയും അത് ലോകശ്രദ്ധനേടിക്കൊണ്ടിരുന്നു. 1986ൽ ആദ്യ ഒളിമ്പിക്സിൽ വിജയിയായ അമേരിക്കയുടെ തോമസ് ബർക് 100 മീറ്റർ ഓടിത്തീർത്തത് 12.00 സെക്കൻഡുകളിലായിരുന്നു.
പിന്നീടുള്ള കാലങ്ങളിൽ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ഇത്തരത്തിലുള്ള ഇവന്റുകളുടെ ഫലങ്ങളിലും മാറ്റമുണ്ടാക്കി. സമയ ദൈർഘ്യം താരതമ്യേനെ കുറഞ്ഞുവന്നു. കൂടെ പുതിയ റെക്കോഡുകളുടെ പിറവിയും. 1968 വരെ 10 സെക്കന്‍ഡിനു മുകളിലായിരുന്നു റെക്കോഡുകൾ. 10ന് താഴെ ആദ്യമായി ഓടിത്തീർത്തത് 1968ൽ അമേരിക്കയുടെ ജിം ഹൈനസ് (9.95 സെക്കന്‍ഡ്) ആണ്. പിന്നീട് വീണ്ടും കണക്കുകൾ 10ന് മുകളിലും അല്ലാതെയുമായി കയറിയിറങ്ങിക്കൊണ്ടിരുന്നു. എന്നാൽ, 1988 മുതൽ 10 സെക്കന്‍ഡിന് താഴെ മാത്രം ദൈർഘ്യമുള്ള മത്സരമായി പുരുഷ 100 മീറ്റർ സ്പ്രിന്റ് മാറി.
2008 വരെ അമേരിക്കയുടെ ആധിപത്യമായിരുന്ന റെക്കോഡുകളെ പിന്നീടങ്ങോട്ട് ജമൈക്കൻ കരുത്തർ തിരുത്തിക്കൊണ്ടിരുന്നു. തുടർച്ചയായി 2008 മുതൽ 2016 വരെ സ്വർണം നേടി ഉസൈൻ ബോൾട്ട് ഒളിമ്പിക്സിലെ എക്കാലത്തെയും കുറഞ്ഞ 100 മീറ്റർ സ്പ്രിന്റ് സമയം കണ്ടെത്തി. 9.69 ആയിരുന്നു അദ്ദേഹത്തിന്റെ 2008ലെ റെക്കോഡ് സമയം. എന്നാൽ, തൊട്ടടുത്ത ഇവന്റിൽതന്നെ 9.63 സെക്കന്‍ഡിൽ ഓടി തന്റെ സ്വന്തം റെക്കോഡ് തിരുത്തിയെഴുതി. 2020ലെ ഇവന്റിൽ ഇറ്റലിയുടെ മാർഷ്വൽ ജേക്കബ്സ് 9.80 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് അവസാനമായി ചാമ്പ്യനായത്. 1928ൽ വനിതകളുടെ പ്രാരംഭ ഇവന്റിൽ അമേരിക്കയുടെ ബെറ്റി റോബിൻസണായിരുന്നു (12.2 സെക്കൻഡ്) മികച്ച സമയം കണ്ടെത്തിയിരുന്നത്. ഈ സമയ ദൈർഘ്യവും കാലക്രമേണ കുറഞ്ഞുവന്നു. അവസാനമായി ടോക്യോയിൽ നടന്ന ഇവന്റിൽ ജമൈക്കയുടെ എലൈൻ തോംസൺ ഹെറ ഓടിത്തീർത്ത 10.61 സെക്കൻഡാണ് നിലവിലെ വനിത ഒളിമ്പിക് റെക്കോഡ്.
ഉയരക്കൂടുതലും കാൽക്കരുത്തും വേഗത്തിന് പ്രധാനകാരണമായി കാണുന്നുവെങ്കിലും മികച്ച സമയം കണ്ടെത്താൻ മികച്ച സ്റ്റാർട്ടിങ് മുതൽ ബോഡി ബാലൻസടക്കം ആവശ്യമാണ്. ഉസൈൻ ബോൾട്ടിന്റെ ഉയരവും ബോഡി വെയ്റ്റും മറ്റുള്ള മത്സരാർഥികളേക്കാൾ കൂടുതലാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ വേഗത്തിന് ആ 6.5 ഫീറ്റ് ഉയരവും 94 കി.ഗ്രാം ബോഡി വെയ്റ്റും കാരണമായിരുന്നേക്കാം.
നിരന്തര പരിശീലനം, ആ മേഖലയിൽ കാലക്രമേണ ഉപയോഗിച്ചുപോന്ന നൂതന സാങ്കേതികതകൾ താരങ്ങളെ കൂടതൽ മികവുള്ളവരാക്കി.
ലോഞ്ചിങ് പാഡുകളുടെ അവതരണമാണ് മത്സരാർഥികൾക്ക് മികച്ച തുടക്കം നൽകിയത്. റണ്ണിങ് സ്പൈക്കുകളുടെ കണ്ടുപിടിത്തവും ട്രാക്കുകളുടെയും എന്തിനേറെ ഗ്രൗണ്ടിൽ വീശുന്ന കാറ്റുകളെ വരെ വേഗത സ്വാധീനിച്ചു. സ്റ്റോപ് വാച്ചുകളും ഡിവൈസുകളും ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളിൽ സമയത്തെ കുറിച്ചിരുന്നത്. പിന്നീടത് ഫോട്ടോ ഫിനിഷിങ് സംവിധാനത്തിലേക്കും ഓട്ടോമാറ്റിക് സിസ്റ്റത്തിലേക്കും മാറിയത് സമയത്തെ അതിന്റെ കൃത്യതയിൽ രേഖപ്പെടുത്താൽ കഴിഞ്ഞു. നിലവിലെ റെക്കോഡുകൾ കാലക്രമേണെ സാങ്കേതികതയുടെ കണ്ടുപിടിത്തങ്ങളിലൂടെയും പരിശ്രമത്തിന്റെയും ഫലമായി മാറ്റിയെഴുതപ്പെടുമെന്ന് തീർച്ച.
1928 ആംസ്റ്റർ ഡാം 12.2
1932 ലോസ് ആഞ്ചലസ് 11.9
1936 ബെർലിൻ 11.5
1948 ലണ്ടൻ 11.5
1952 ഹെൽസിങ്കി 11.5
1956 മെൽബൺ 11.5
1960 റോം 11.18
1964 ടോക്യോ 11.4
1968 മെക്സികോ സിറ്റി 11.08
1972 മ്യൂണിക് 11.07
1976 മൊൺട്രയൽ 11.08
1980 മോസ്കോ 11.06
1984 ലോസ് ആഞ്ചലസ് 10.97
1988 സോൾ 10.54
1992 ബാഴ്സലോണ 10.82
1996 അറ്റ്ലാന്റ 10.94
2000 സിഡ്നി 11.12
2004 ആതൻസ് 10.93
2008 ബെയ്ജിങ് 10.78
2012 ലണ്ടൻ 10.75
2016 റയോ ഡി ജനീറോ 10.71
2021 ടോക്യോ 10.61
12.00 1896 ആതൻസ്
11.00 1900 പാരിസ്
11.00 1904 സെന്റ് ലൂയിസ്
10.80 1908 ലണ്ടൻ
10.80 1912 സ്റ്റോക് ഹോം
10.80 1920 ആൻ്റ്വെർപ്പ്
10.60 1924 പാരിസ്
10.80 1928 ആംസ്റ്റർ ഡാം
10.38 1932 ലോസ് ആഞ്ചലസ്
10.30 1936 ബെർലിൻ
10.30 1948 ലണ്ടൻ
10.79 1952 ഹെൽസിങ്കി
10.62 1956 മെൽബൺ
10.20 1960 റോം
10.00 1964 ടോക്യോ
9.95 1968 മെക്സികോ സിറ്റി
10.14 1972 മ്യൂണിക്
10.06 1976 മൊൺട്രയൽ
10.25 1980 മോസ്കോ
9.99 1984 ലോസ് ആഞ്ചലസ്
9.92 1988 സോൾ
9.96 1992 ബാഴ്സലോണ
9.84 1996 അറ്റ്ലാന്റ
9.87 2000 സിഡ്നി
9.85 2004 ആതൻസ്
9.69 2008 ബെയ്ജിങ്
9.63 2012 ലണ്ടൻ
9.81 2016 റയോ ഡി ജനീറോ
9.80 2021 ടോക്യോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.