പാരിസ്: പാരിസ് ഒളമ്പിക്സ് വനിതകളുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ചതിന് ശേഷം ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഭാരക്കൂടുതൽ കാരണം അയോഗ്യയായിരുന്നു. പിന്നാലെ ഒരുപാട് വിവാദങ്ങൾ ഉടലെടുത്തുവെങ്കിലും താരം ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. താരത്തിന് പിന്തുണയുമായി ഒരുപാട് താരങ്ങളെത്തിയിരുന്നു. നിലവിൽ ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോൾഡ് മെഡൽ ജേതാവായ റെയ് ഹിഗുച്ചി.
പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലെ ഗോൾഡ് മെഡൽ ജേതാവാണ് ജപ്പാന്‍റെ താരമായ റെയ് ഹിഗുച്ചി. ഫോഗട്ടിനോട് വിരമിക്കലിൽ നിന്നും തിരിച്ചുവരാനാണ് അദ്ദേഹം പറഞ്ഞത്. 100 ഗ്രാം കൂടുതലായത് കാരണമാണ് വിനേഷിനെ അയോഗ്യയാക്കിയത്. വിനേഷിന്‍റെ വേദന തനിക്ക് മനസിലാകുമെന്നും തനിക്ക് 50 ഗ്രാം കൂടുതലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അയോഗ്യനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുവരവിനേക്കാൾ ഭംഗിയുള്ളതായിട്ട് ഒന്നുമില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
' മറ്റാരെക്കാളും എനിക്ക് നിന്‍റെ വിഷമം മനസ്സിലാകും, ഇത് പോലെ തന്നെ 50 ഗ്രാമിനാണ് എനിക്ക് പോയത്. ചുറ്റിലുമുള്ള ശബ്ദങ്ങളെ കാര്യത്തിലെടുക്കേണ്ട. ജീവിതം മുന്നോട്ട് പോകും. വീഴ്ചയിൽ നിന്നും ഉയർത്തേഴ്ന്നേൽക്കുന്നതിലും മനോഹരമായി ഒന്നുമില്ല. നല്ലത് പോലെ വിശ്രമിക്കൂ,' റെയ് ഹിഗുച്ചി കുറിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ 50 ഗ്രാം ഭാരക്കൂടുതൽ കാരണം ഹിഗുച്ചിയെ അയോഗ്യനാക്കുകയായിരുന്നു.
വിനേഷും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായിക വ്യവഹാര കോടതിയുടെ വിധി കാത്തിരിക്കുകയാണ് നിലവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.