വ്യത്യസ്തമായ നറുക്കെടുപ്പിലൂടെ ആരാധകർക്ക് 100,089 രൂപ നൽകുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്ത്. ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയാലായിരിക്കും അദ്ദേഹം ഈ സമ്മാനത്തുക നൽകുക. എക്സിലെ തന്‍റെ ഫോളോവേഴ്സിന് വേണ്ടിയാണ് പന്ത് ഈ സമ്മാനം പ്രഖ്യാപിച്ചത്. മറ്റ് പത്ത് പേർക്ക് ഫ്ലൈറ്റ് ടിക്കറ്റ് നൽകുമെന്നും പന്ത് എക്സിലെ പോസ്റ്റിൽ പറയുന്നു. നീരജിന് പിന്തുണ നൽകാനാണ് ഇതെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
'നാളെ നീരജ് ചോപ്ര ഗോൾഡ് മെഡൽ നേടിയാൽ ഈ പോസ്റ്റിൽ ലൈക്കും ഏറ്റവും കൂടുതൽ കമന്‍റും ഇടുന്ന ആൾക്ക് ഞാൻ 100,0890 രൂപ നൽകും. ശ്രദ്ധ നേടുന്ന മറ്റ് പത്ത് പേർക്ക് ഞാൻ ഫ്ലൈറ്റ് ടിക്കറ്റും ഞാൻ തരുന്നതായിരിക്കും. എന്‍റെ സഹോദരന് വേണ്ടി ഇന്ത്യയിൽ നിന്നും ലോകത്തിന് പുറത്തുനിന്നും നമുക്ക് പിന്തുണ കൊടുക്കാം,' പന്ത് എക്സിൽ കുറിച്ചു.
സീസണിലെ തന്‍റെ ബെസ്റ്റായ 89.34 മീറ്റർ എറിഞ്ഞുകൊണ്ടാണ് നീരജ് ഫൈനലിലേക്ക് കയറിയത്. താരത്തോടൊപ്പം 12 പേരാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചത്. 84 മീറ്ററിന് മുകളിൽ എറിഞ്ഞ് നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ച എട്ട് താരങ്ങളെ നീരജിന് നേരിടേണ്ടതായിട്ടുണ്ട്. ഗോൾഡ് മെഡൽ സ്വന്തമാക്കുകയാണെങ്കിൽ ഇന്ത്യക്കായി ഒളിമ്പിക്സിൽ രണ്ട് ഗോൾഡ് നേടുന്ന ആദ്യ താരമാകാൻ നീരജ് ചോപ്രക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.