ഇന്നറിയാം ഫോഗട്ടിൻ്റെ വിധി; വെള്ളി മെഡലിനായുള്ള അപ്പീലിൽ തീരുമാനം വൈകിട്ട്

പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിന് മുമ്പ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിനെതിരെ അപ്പീൽ നൽകിയ വിനേഷ് ഫോഗട്ടിന്‍റെ വിധി ഇന്ന്. വെള്ളി മെഡൽ നൽകണമെന്നാണ് താരം അപ്പീല് ചെയ്തത്. ഫൈനലിൽ എത്തിയതിന് ശേഷമാണ് അയോഗ്യയാക്കപ്പെട്ടത് അതിനാൽ വെള്ളിക്ക് അർഹമാണെന്നാണ് വിനേഷിന്‍റെ വാദം. വനിതകളുടെ 50 കിലോ ഫ്രീസറ്റൈൽ ഗുസ്തിയിലാണ് താരം ഫൈനലിന് മുമ്പ് ‍അയോഗ്യയാക്കപ്പെട്ടത്. 100 ഗ്രാമായിരുന്നു വിനേഷിന് കൂടുതലായുണ്ടായത്.

അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഗുസ്തിയിൽ നിന്നും വിനേഷ് വിരമിച്ചിരുന്നു. എന്നാൽ ആ വെള്ളി തനിക്ക് അർഹതപ്പെട്ടാതാണെന്ന് താരം വിശ്വസിക്കുന്നു. യുസെനിലിസ് ഗുസ്മാൻ ലോപ്പസാണ് നിലവിൽ വെള്ളി മെഡൽ നേടിയിരിക്കുന്നത്. വിനേഷ് സെമിയിൽ ലോപസിനെ തോൽപ്പിച്ചിരുന്നു. വിനേഷിന്‍റെ അപ്പീൽ വിജയിക്കുകയാണെങ്കിൽ രണ്ട് പേർ വെള്ളി മെഡൽ സ്വന്തമാക്കും. അതേസമയം പാരിസ് ഒളിമ്പിക്സ് അവസാനിച്ചപ്പോൾ ആറ് മെഡലോടെ 71-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം.

Tags:    
News Summary - verdict on vinesh phogats appeeal is today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.