പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരം നിഷാന്ത് ദേവ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോറ്റ് പുറത്തായിരുന്നു. മെക്സിക്കോയുടെ മാർക്കൊ വെർഡെയോടായിരുന്നു അദ്ദേഹത്തിന്‍റെ തോൽവി. 4-1നായിരുന്നു നിഷാന്തിനെ വെർഡെ തോൽപ്പിച്ചത്. എന്നാൽ നിഷാന്തിനെ ചതിച്ചതാണെന്നും അദ്ദേഹം തന്നെയാണ് വിജയം അർഹിച്ചതെന്നും എന്നും വാദിക്കുകയാണ് മുൻ ബോക്സിങ് താരം വിജേന്ദർ സിങ്ങും, സിനിമ നടൻ റൺദീപ് ഹൂഡ എന്നിവർ.
ആദ്യ രണ്ട് റൗണ്ടുകളിലും നിഷാന്തായിരുന്നു ഡോമിനേറ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നീടുള്ള രണ്ട് റൗണ്ടുകളിൽ വെർഡെയെ വിധികർത്താക്കൾ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോറിങ് രീതി എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും നിഷാന്ത് നന്നായി കളിച്ചെന്നും മുൻ ഒളിമ്പിക്സ് വെങ്കല ജേതാവ് കൂടെയായ വിജേന്ദർ സിങ് എക്സിൽ കുറിച്ചു.
'നിഷാന്താണ് വിജയിച്ചത്, ഇതെന്ത് സ്കോറിങ് രീതിയാണ്, മെഡൽ 'റോബ്' ചെയ്തെങ്കിലും അദ്ദേഹം ഹൃദയം കവർന്നു,' എന്നായിരുന്നു സിനിമ നടൻ രൺദീപ് ഹൂഡ എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.