'ഭാരക്കൂടുതൽ മാനേജ്മെന്‍റ് അറിഞ്ഞിരുന്നു, കുറക്കാനായി രാത്രി മൊത്തം കഷ്ടപ്പെട്ടു'; എന്നിട്ടും നൊമ്പരമായി ആ നൂറ് ഗ്രാം

പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട് മത്സരിക്കാൻ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് ഇന്ത്യക്കും താരത്തിനും തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ താരം അനുവദിച്ചിരിക്കുന്ന ഭാരത്തിനേക്കാൾ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു.

താരത്തിന് സ്വൽപം ഭാരക്കൂടുതലുണ്ടെന്ന് മാനേജ്മെന്‍റ് അറിഞ്ഞിരുന്നു. അത് കുറക്കാനായി രാത്രി മുഴുവനിരുന്നുകൊണ്ട് അവർ കഷ്ടപ്പെട്ടു. ഒരുപാട് കഷ്ടപ്പെട്ടിട്ടും വിനേഷിന് 100 ഗ്രാം കുറക്കാൻ സാധിക്കാതെ വരികയായിരുന്നു. ചൊവ്വാഴ്ച നടത്തിയ ആദ്യ പരിശോധനയിൽ താരത്തിന്‍റെ ഭാരം കൃത്യമായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി രണ്ട് കിലോ കൂടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അത് കുറക്കുവാനായി താരം കഠിനമായി പരിശ്രമിച്ചിരുന്നു. രാത്രി മുഴുവൻ സ്കിപ്പിങ്ങിലും ഭാരം കുറക്കാനുള്ള മറ്റ് വ്യായാമങ്ങളും വിനേഷ് ഒരുപാട് പരിശ്രമിച്ചു. എന്നാൽ 100 ഗ്രാം അവർക്ക് കൂടുതലുണ്ടെന്ന് അവസാനം പരിശോധനയിൽ തെളിയുകയായിരുന്നു.

ഗുസ്തിയുടെ റൂൾബുക്കിലെ ആർട്ടിക്കിൾ 11 പ്രകാരം 'ഒരു അത്ലെറ്റ് രണ്ട് വ്യത്യസ്ത ഭാരപരിശോധനയിൽ ഒന്നിൽ വന്നില്ലെങ്കിലോ പരാജയപ്പെട്ടാലോ അവർ അയോഗ്യരാകുകയും അവസാന റാങ്കിൽ അല്ലെങ്കിൽ റാങ്ക് ഇല്ലാതയാകുകയോ ചെയ്യും,'.

ഇന്ത്യക്ക് വേണ്ടി മെഡൽ നേടുമെന്ന് എല്ലാവരും പ്രതീക്ഷതും ഫൈനലിൽ പ്രവേശിച്ചതിനാൽ മെഡൽ ഉറപ്പിച്ച താരവുമായിരുന്നു വിനേഷ് ഫോഗട്ട്. എന്നാൽ ഏവരുടെയും പ്രതീക്ഷ അവസാനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്.

പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജപ്പാന്‍റെ യുയു സുസാകിയെ വീഴ്ത്തിയാണ് വിനേഷ് ക്വാർട്ടറിലേക്ക് കടന്നത്. പിന്നീട് ക്വാർട്ടറിൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ നേട്ടക്കാരി ഒക്സാന ലിവാച്ചിനെയും സെമി ഫൈനലിൽ ക്യൂബയുടെ യെസ്നീലിസ് ഗുസ്മാനെയും തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. 

Tags:    
News Summary - Vinesh phogat tried everything to lose weight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.