ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിലെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ ദേശീയ റെസ്ലിങ് ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് ഡൽഹി ഹൈകോടതിയിൽ. ഒളിമ്പിക് വില്ലേജിലെത്തിയ സഞ്ജയ് സിങ്ങിന്റെ സാന്നിധ്യമാണ് വിനേഷിന്റെ അഭിഭാഷകൻ രാഹുൽ മേത്ത കോടതിയിൽ ചോദ്യം ചെയ്തത്.
കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്ത സഞ്ജയ് സിങ് അവിടേക്ക് എത്തിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന് അഭിഭാഷകൻ ചോദിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് വിനേഷിന്റെ പുറത്താകലുമായി ബന്ധമുണ്ടെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ, ഒളിമ്പിക് വില്ലേജിൽ ഗുസ്തി താരങ്ങളുമായി ചർച്ച നടത്താനാണ് അദ്ദേഹം അവിടെയെത്തിയതെമന്ന് സഞ്ജയ് സിങ്ങിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ ഡബ്ല്യു.എഫ്.ഐ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും ഉള്‍പ്പെടെയുള്ള താരങ്ങൾ ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയം സെപ്റ്റംബർ 12 ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.