ചെന്നൈ: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു നീരജ് ചോപ്രയും മനു ഭാക്കറും. നീരജ് ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയപ്പോൾ മനു ഭാക്കർ ഷൂട്ടിങ്ങിൽ രണ്ട് വെങ്കല മെഡലാണ് സ്വന്തമാക്കിയത്. ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങിന് മുമ്പ് നീരജുമായി മനു ഭാക്കറും അമ്മയും സംസാരിക്കുന്ന വിഡിയോ പുറത്തുവന്നതോടെ ഇരുവരും വിവാഹിതരാകാൻ പോകുന്നെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇത് തള്ളി മനു ഭാക്കർ തന്നെ രംഗത്തെത്തി. ഒളിമ്പിക്സ് പോലുള്ള വലിയ ഇവന്‍റുകളിൽ മാത്രമേ തങ്ങൾക്ക് കാണാനുള്ള അവസരങ്ങൾ ലഭിക്കാറുള്ളൂവെന്നും അടുപ്പമാണെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നു പ്രതികരണം.
ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ അമ്മ സുമേധ ഭാക്കറോട് ഇതുമായി ബന്ധപ്പെട്ട ചോദ്യം വന്നതോടെ മനു ഭാക്കർ ചടങ്ങ് വിട്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചെന്നൈ വേലമ്മാൾ നെക്സസ് സ്കൂളിൽ നടന്ന ചടങ്ങിലാണ് നീരജ് ചോപ്രയോട് എന്താണ് സംസാരിച്ചതെന്ന് മാധ്യമപ്രവർത്തകൻ അമ്മയോട് ചോദിച്ചത്. ഇതോടെ മനു സ്ഥലം വിടുകയായിരുന്നു.
നേരത്തെ പിതാവ് കിഷൻ ഭാക്കറും അഭ്യൂഹങ്ങൾ തള്ളിയിരുന്നു. മകൾക്ക് 22 വയസ്സ് മാത്രമാണുള്ളതെന്നും വിവാഹ പ്രായമായിട്ടില്ലെന്നുമായിന്നു പിതാവിന്‍റെ പ്രതികരണം. മനു ഇപ്പോൾ വളരെ ചെറുപ്പമാണ്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. മനുവിന്‍റെ അമ്മ നീരജിനെ മകനെപ്പോലെയാണ് കരുതുന്നതെന്നും കിഷൻ ഭാക്കർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.