ന്യൂഡൽഹി: 2023-27 കാലയളവിലെ ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശം വിറ്റുപോയത് എക്കാലത്തെയും റെക്കോഡ് തുകക്ക്. ലേലം രണ്ടാം ദിനം പൂർത്തിയാക്കിയപ്പോൾ 410 മത്സരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം 44,075 കോടി രൂപക്കാണ് നൽകിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓരോ മത്സരത്തിൽനിന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 107.5 കോടി രൂപ ലഭിക്കും. ടി.വി സംപ്രേഷണാവകാശം (പാക്കേജ് എ) 23,575 കോടി രൂപക്കും ഡിജിറ്റല്‍ സംപ്രേഷണാവകാശം 20,500 കോടി രൂപക്കും പാക്കേജ് (ബി) വിറ്റതായാണ് റിപ്പോർട്ട്. ഇവയുടെ അടിസ്ഥാന ലേലത്തുകയായി ബി.സി.സി.ഐ നിശ്ചയിച്ചത് യഥാക്രമം 48ഉം 33ഉം കോടി രൂപയായിരുന്നു.
സി, ഡി പാക്കേജുകളുടെ ലേലംകൂടി നടക്കാനുണ്ട്. സംപ്രേഷണാവകാശം സ്വന്തമാക്കിയവരുടെ പേരുകൾ ലേലം പൂർത്തിയായാൽ പ്രഖ്യാപിക്കും. ടി.വി, ഡിജിറ്റൽ അവകാശങ്ങൾ വ്യത്യസ്ത കമ്പനികൾക്കാണ് ലഭിച്ചതെന്നും സൂചനയുണ്ട്. 2017-22ലെ ടി.വി-ഡിജിറ്റൽ സംപ്രേഷണാവകാശം 16,347.50 കോടി രൂപക്ക് സ്റ്റാർ ഇന്ത്യയാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.