പട്ടാമ്പി: ഒറ്റപ്പാലം അയൺ ഫിസ്റ്റ് ബോക്സിങ് അക്കാദമിയിൽ നടന്ന ജില്ല അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പട്ടാമ്പി സ്വദേശിക്ക് സ്വർണമെഡൽ. മുതുതല കൊടുമുണ്ട സ്വദേശിയും പട്ടാമ്പി വൈ.എസ്.കെ അക്കാദമിയിലെ വിദ്യാർഥിയുമായ റീമ നാസറാണ് സ്വർണമെഡൽ നേടി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.
ഷിഫു ഷബീർ ബാബു ആണ് അഞ്ചുവയസ്സുമുതൽ റീമയുടെ പരിശീലകൻ. കൊടുമുണ്ട കുരുത്തോലയിൽ അബ്ദുൽ നാസർ ജസീന ദമ്പതിമാരുടെ മകളാണ്. പട്ടാമ്പിയിൽ നടന്ന സംസ്ഥാന വുഷൂ കുങ്ഫു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനെ തുടർന്ന് ആയോധനകല മേളയിൽ റീമക്ക് അവസരം ലഭിച്ചിരുന്നു. സഹോദരൻ മുഹമ്മദ് അസ്ലമിന്റെ ആയോധന കലയോടുള്ള താൽപര്യമാണ് റീമയെ മത്സരവേദിയിൽ എത്തിച്ചത്. ബാലസംഘം മുതുതല വില്ലേജ് പ്രസിഡന്റ് കൂടിയാണ് റീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.