ന്യൂയോർക്ക്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഇന്തോനേഷ്യയുടെ ആൽഡില സത്ജിയാദിയും ചേർന്ന സഖ്യം യു.എസ് ഓപൺ മിക്സഡ് ഡബിൾസ് സെമിയിൽ. ഡബിൾസിൽ ബൊപ്പണ്ണയുടെ പങ്കാളി കൂടിയായ മാത്യു എബ്ദേനും ബാർബൊറ ക്രെജികോവയും ചേർന്ന സഖ്യത്തെ ആവേശപ്പോരിനൊടുവിൽ കീഴടക്കിയാണ് സെമി പ്രവേശം. സ്കോർ: 7-6 (7-4), 2-6, 10-7. മത്സരം ഒരു മണിക്കൂറും 33 മിനിറ്റും നീണ്ടു. ഹാരി എലിയോവാര-അന്ന ഡാനിലിന സഖ്യവും ടെയ്‍ലർ ടൗൺസൻഡ്-ഡൊണാൾഡ് യങ് സഖ്യവും തമ്മിലുള്ള ക്വാർട്ടർ പോരിലെ വിജയികളാകും സെമിയിൽ ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികൾ.
ഡബിൾസിൽ ബൊപ്പണ്ണയും മാത്യൂ എബ്ദേനും ചേർന്ന സഖ്യം കഴിഞ്ഞ ദിവസം മൂന്നാം റൗണ്ടിൽ പുറത്തായിരുന്നു. രണ്ടാം സീഡുകാരെ 6-1, 7-5 എന്ന സ്കോറിന് അർജന്റീനക്കാരായ മാക്സിമോ ഗോൺസാലസ്-ആന്ദ്രെ മൊൾത്തേനി സഖ്യമാണ് വീഴ്ത്തിയത്. ടൂർണമെന്റിലെ 16ാം സീഡുകാരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.