റിയാദ്: അരനൂറ്റാണ്ടിനിടയിലെ പുതുചാമ്പ്യന്മാരെ തേടി സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിന് സൗദി അറേബ്യയിൽ ശനിയാഴ്ച പന്തുരുളും. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഒമ്പതിനാണ് കിക്കോഫ്. അതിനുമുമ്പ് വൈകീട്ട് ആറിന് മൂന്നാംസ്ഥാനത്തിനുള്ള മത്സരത്തിൽ പഞ്ചാബും സർവിസസും ഏറ്റുമുട്ടും.
മേഘാലയക്കിത് കന്നി കലാശക്കളിയാണ്. മുമ്പ് നാലുതവണ ജേതാക്കളായിട്ടുണ്ടെങ്കിലും 54 വർഷത്തിനുശേഷമുള്ള ആദ്യ കിരീടമാണ് കർണാടക ലക്ഷ്യമിടുന്നത്. 1968-69 സീസണിൽ മൈസൂർ ടീമായിരിക്കെയാണ് കർണാടക അവസാനമായി സന്തോഷ് ട്രോഫി നേടിയത്. അതിനുശേഷം 1975-76ൽ ഫൈനലിലെത്തിയെങ്കിലും പശ്ചിമ ബംഗാളിനോട് തോറ്റ് റണ്ണറപ്പാവേണ്ടിവന്നു. സെമിഫൈനലിൽ കരുത്തരായ പഞ്ചാബിനെ 2-1ന് തോൽപിച്ചാണ് മേഘാലയ ഫൈനലിൽ കടന്നത്. കർണാടക സെമിയിൽ 3-1ന് സർവിസസിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.