ജിദ്ദ: സൗദി വോളിബാൾ ഫെഡറേഷന് കീഴിൽ നടക്കുന്ന അഖില സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന് തുടക്കമായി. ജിദ്ദ കിങ് ഫൈസൽ സ്റ്റേഡിയത്തിലെ ഗ്രീൻ ഹാൾ കോർട്ടിലാണ് മത്സരം. രാജ്യത്തെ എട്ടു പ്രമുഖ ടീമുകൾ അണിനിരക്കുന്ന മത്സരത്തിെൻറ ആദ്യ റൗണ്ടിൽ എ ഗ്രൂപ്പിലെ സുൽഫി ക്ലബ്ബും അൽ നസ്ർ ക്ലബ്ബും വിജയികളായി.
28-26, 25-19, 25-18 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് അൽ അഹ്ലി ക്ലബ്ബിനെയാണ് സുൽഫി പരാജയപ്പെടുത്തിയത്.
കളിയിലുടനീളം മികവ് പുലർത്തിയ അൽ നസ്ർ ക്ലബ് 25-16, 25-9, 25-5 സ്കോറിനാണ് അൽ ഇൻഖാഅയെ തറ പറ്റിച്ചത്. ബി ഗ്രൂപ്പ് മത്സരത്തിൽ അൽ ഇത്തിഹാദ് ഖാദിസിയ ദമ്മാമിനെ (3-0) തോൽപിച്ചു. തുടർന്ന് നടന്ന മത്സരത്തിൽ അൽ ഹിലാൽ ക്ലബ്ബ് അൽ റിയാദിനോട് പൊരുതിത്തോറ്റു (സ്കോർ 25-15, 25-13, 20-25, 25-22).
സൗദി താരങ്ങൾക്ക് പുറമെ മൂന്ന് പ്രഫഷനൽ കളിക്കാരെയും താമസ വിസയുള്ള രണ്ട് കളിക്കാരെയും മത്സരിപ്പിക്കാൻ അനുമതിയുണ്ട്. വനിതകളുടെ കായികരംഗത്തെ മുന്നേറ്റത്തിന് വേണ്ടിയുള്ള ഭരണകൂടത്തിെൻറ പ്രത്യേക താൽപര്യമാണ് സംഘാടനത്തിന് പിന്നിൽ. 10 ലക്ഷം റിയാൽ പ്രൈസ് മണിയും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. സെപ്റ്റംബർ 26 വരെ മത്സരങ്ങൾ നീണ്ടു നിൽക്കും. 20 മുതൽ സെമി ഫൈനൽ മത്സരങ്ങൾ റിയാദിൽ വെച്ചാണ് നടക്കുക.
photo: സൗദി വോളിബാൾ ഫെഡറേഷൻ ലീഗ് മത്സരത്തിൽ ആദ്യ റൗണ്ടിൽ വിജയിച്ച സുൽഫി ക്ലബ്ബും അൽ നസ്ർ റിയാദും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.