പരപ്പനങ്ങാടി : ഇന്ത്യ 100 മെഡലുകൾ വാരിക്കുട്ടിയ ഏഷ്യാഡ് കായിക പോരാട്ടത്തിലെ വോളിബോൾ മത്സരത്തിൽ മാതൃരാജ്യത്തിന് വേണ്ടി ജയ്സിയണിഞ്ഞ ഷമീം ഉള്ളണം മലയാളക്കരയുടെ അഭി മാനമായി. ഷമീമുദ്ധീെൻറ വോളിബോൾ സ്മാഷിെൻറ തിളക്കം കണ്ട് ഇന്ത്യൻ എയർ ഫോഴ്സ് സേന ഏറ്റെടുത്ത ഔദോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് ഷമീം ഇന്ത്യൻ വോളി ബോൾ ടീമിൽ അംഗമായി ഏഷ്യാഡിലെത്തിയത്.
പരപ്പനങ്ങാടി ഉള്ളണം ലത്തീഫിയാ സ്കൂളിൽ 10ാംതരം വിദ്യാർഥിയായിരിക്കെ ഉള്ളണത്തെ വീടിനടുത്തുള്ള കൃഷിയൊഴിഞ്ഞ നെൽ വയലിൽ പന്തുതട്ടി കൊണ്ടിരിക്കുന്ന ഷമീമിലെ വോളിബോൾ താരത്തെ പുറത്തു കൊണ്ടുവന്നത് വോളി ബോൾ മുൻ സംസ്ഥാന താരം പരപ്പനങ്ങാടിയിലെ വോളിബോൾ അക്കാദമിയെന്ന് വിശേഷിപ്പിക്കുന്ന ഡോട്സ് വോളിബോൾ പഠന ക്ലബ്ബിന്റെ അദ്ധ്യക്ഷനുമായ ടി.പി. കുഞ്ഞിക്കോയ നഹയാണ്. ഷമീമി ലെ വോളി ബോൾ ചൈതന്യം തിരിച്ചറിഞ് ഇദ്ദേഹം കൊണ്ടൊട്ടി ഇ. എം. ഇ.എ കോളേജിലെ കായിക അധ്യാപകൻ ശ്രീധരൻ മാസ്റ്ററുടെ ഔദാര്യത്തിൽ കോളജ് കുട്ടികളോടൊപ്പം കളി പരിശീലനത്തിെൻറ ഹരിശ്രി കുറിച്ചു. ഉപരി പഠനത്തിനായി കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിൽ ചേർന്നതോടെ അവിടുത്തെ കായിക അധ്യാപകൻ പ്രഫ. ജേകപ് തോമസിെൻറ സാമിപ്യം ജീവിതത്തിൽ വഴിതിരിവായി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് അധ്യാപകൻ ജേക്കബ് ജോസഫ് മിനുക്കിയെടുത്ത മിഡിൽ ബ്ലോക്കറാണ് ഷമീം, 192 സെ.മി. ഉയരമുള്ള ഷെമീം കെട്ടുന്ന പ്രതിരോധം മറികടക്കാൻ എതിർ ടീം വിയർപ്പുഒഴുക്കുക പതിവ് കാഴ്ച്ചയാണ്. സർവീസസ്ന് വേണ്ടി സീനിയർ നാഷണൽ , കേരളത്തിന് വേണ്ടി യൂത്ത് ചാമ്പ്യൻ ഷിപ്. എം.ജി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ആൾ ഇന്ത്യ ചാമ്പ്യൻ ഷിപ്. സ്റ്റേറ്റ് സീനിയർ ചാമ്പ്യൻ ഷിപ് എറണാകുളത്തിന് വേണ്ടിയും. സെൻറ് പീറ്റേഴ്സ് കോളജി ന് വേണ്ടിയും ജേഴ്‌സി അണിഞ്ഞിട്ടുണ്ട് .
ഏഷ്യാഡ് വോളി യുദ്ധത്തിൽ പ്രാഥമിക ഘട്ടങ്ങളിൽ വിജയ കൊടി നാട്ടിയെങ്കിലും മെഡൽ പട്ടികയിലേക്കുള്ള ഷൂട്ടിലേക് മുന്നേറാൻ ഭാഗ്യമുണ്ടായില്ല. ഇന്ത്യൻ വായു സേനയിൽ സാർജൻറ് തസ്തികയിൽ ജോലിചെയ്യുന്ന ശമീമിെൻറ പിതാവ് അമ്മാറമ്പത്ത് മുഹമ്മദ് കോയ , മാതാവ് മറിയാമു , ഭാര്യ സൽവ അമീന.
ഷമീമുദ്ധീൻ നാട്ടിലെത്തിയതോടെ സ്വീകരണങ്ങളുടെ ഒരുക്കങ്ങളിലാണ് നാട്. പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ് സ്വീകരണം നൽകി കഴിഞ്ഞു. പരപ്പനങ്ങാടി നഗര സഭയുടെയും ഡോട്സ് പരപ്പനങ്ങാടിയുടെയും ആഭിമുഖ്യത്തിൽ അടുത്ത ദിവസം പൗര സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.