പത്തിരിപ്പാല: നേപ്പാളിലെ പൊഖാറയിൽ നടന്ന അന്തർദേശീയ സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി തിരിച്ചെത്തിയ ഇന്ത്യൻ ടീമിന് മണ്ണൂർ ഗ്രാമ പഞ്ചായത്ത്, പത്തിരിപ്പാല കോളജ് പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. യുവജന വിഭാഗം സീനിയർ, അണ്ടർ 19 എന്നീ വിഭാഗങ്ങളിലാണ് വിജയം. ടീമിലെ അഞ്ചു പേർ പത്തിരിപ്പാല ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളാണ്.
മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത, വൈസ് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ എന്നിവർ ഇവരെ പൂമാലയിട്ട് സ്വീകരിച്ചു. മണ്ണൂർ പഞ്ചായത്തംഗങ്ങളായ എം. ഉണ്ണികൃഷ്ണൻ, എ.എ. ശിഹാബ്, കോളജ് പ്രിൻസിപ്പൽ കെ.വി. മേഴ്സി, ഡോ. വി. രാജി നായർ, മോഹൻ പണിക്കർ, സുനിത, മുരളി, ശ്യാമേഴ്സ് എന്നിവരും പങ്കെടുത്തു.
രാജ്യാന്തര സുവർണതാരം സ്വരൂപിന് വരവേൽപ്
മുണ്ടൂർ: നേപ്പാളിൽ നടന്ന പ്രഥമ സോഫ്റ്റ് ബേസ്ബാൾ ഏഷ്യൻ ഗെയിംസിൽ ജേതാക്കളായ ഇന്ത്യൻ സീനിയർ ടീം അംഗം സ്വരൂപിന് മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ യുവജന സംഘടനകളും ചേർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വരവേൽപ് നൽകി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. സജിത, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ ബേബി ഗണേശ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻകുട്ടി, ജില്ല പഞ്ചായത്ത് അംഗം സഫ്ദർ ഷെരീഫ് എന്നിവർ നേതൃത്വം നൽകി. മുണ്ടൂർ തെക്കുംപുറം രാമചന്ദ്രൻ-അജിത ദമ്പതികളുടെ മകനായ സ്വരൂപ് കായികാധ്യാപകൻ സിജിെൻറ കീഴിലാണ് പരിശീലനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.