ദേശീയ യൂത്ത് മീറ്റ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍

മലപ്പുറം: 13-ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് മേയ് അവസാന വാരം കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന്‍െറ പണി അന്തിമഘട്ടത്തിലാണ്. കേരളത്തിലേക്ക് ആദ്യമായത്തെുന്ന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് പുതിയ സിന്തറ്റിക് ട്രാക്കിലാണ് അരങ്ങേറുക. സാങ്കേതികമായി ഇന്ത്യയിലെതന്നെ മികച്ച സിന്തറ്റിക് ട്രാക്കുകളിലൊന്നാണ് കാലിക്കറ്റ് സര്‍വകലാശാലയിലേതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടക്കുന്ന മല്‍സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 600ഓളം അത്ലറ്റുകളാണ് പങ്കെടുക്കുക. 34 വര്‍ഷത്തിന് ശേഷമാണ് മലബാര്‍ ഒരു ദേശീയ അത്ലറ്റിക്സ് മല്‍സരത്തിന് വേദിയാവുന്നത്. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ അത്ലറ്റിക്സ് മല്‍സരമാണ് അവസാനമായി അരങ്ങേറിയത്. അന്തര്‍ദേശീയ തലത്തില്‍ യൂത്ത് ഒളിമ്പിക്സിന്‍െറ വരവോടെ യൂത്ത് അത്ലറ്റിക്സ് മല്‍സരങ്ങള്‍ക്ക് പ്രാധാന്യമേറിയിരിക്കുകയാണ്. 25 ലക്ഷത്തോളം ചെലവു വരുന്ന ദേശീയ മീറ്റിന് സ്പോണ്‍സര്‍ഷിപ്പിലൂടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും തുക സമാഹരിക്കും.
സംഘാടക സമിതിയുടെ ആദ്യ യോഗം മാര്‍ച്ച് 26ന് ഉച്ചക്ക് രണ്ടിന് മലപ്പുറത്ത് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അത്ലറ്റിക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഡോ. വി.പി സക്കീര്‍ ഹുസൈന്‍, എക്സി. വൈസ് പ്രസിഡന്‍റ് മജീദ് ഐഡിയല്‍, സെക്രട്ടറി എം. വേലായുധന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT