30???? ????????? ??????????????? ??????? ???????????? ??????????? ??????????????????? 13 ??????? ??????????? ??????? ?????? ???????? ???? ???????? ?????????????? ?????????????????? ??????? ??????? ????????.

ഏഷ്യന്‍ ഓപ്പണ്‍ മാസ്റ്റേഴ്സ്: കേരള ടീമിന് ഉജ്ജ്വല വരവേല്‍പ്പ്

നെടുമ്പാശ്ശേരി: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റികസ് ചാമ്പ്യന്‍ഷിപ്പില്‍ 13 സ്വര്‍ണം നേടിയ കേരള ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. 30-ാമത് മലേഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റികസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിനാണ് 13 സ്വര്‍ണവും, 14 വെള്ളിയും, 11 വെങ്കലവും  ലഭിച്ചത്. 24 പേരാണ് സംസ്ഥാനത്തിന്‍െറ വിവിധ ജില്ലകളില്‍ നിന്നായി വിവിധ മല്‍സരങ്ങളില്‍ മാറ്റുരച്ചത്. ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത 54 പേരില്‍ കേരളമാണ് അഭിമാന നേട്ടം കൊയ്തത്.

എറണാകുളം ജില്ലയില്‍ നിന്ന് ഉബൈദ് നെടുമ്പാശ്ശേരി, സുകുമാരന്‍, പി.എം. ജോര്‍ജ്, ഇ.കെ. ഷാജി, കെ.കെ. സിജോ, ഗോപകുമാര്‍ എന്നിവരാണ് മല്‍സരിച്ചത്. ഉബൈദ് മല്‍സരിച്ച രണ്ടിനത്തിലും സ്വര്‍ണം നേടി. ഉബൈദ് അടക്കം കേരളത്തില്‍ നിന്നുള്ള 14 പേര്‍ക്ക് മേയ് മാസം ചൈനയില്‍ നടക്കുന്ന ലോക മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി. തിരുവനന്തപുരത്ത് നിന്ന് അബ്ദുല്‍കരീം, വി.എന്‍. ഷാജി, തുളസീധരന്‍, ബൈജുവും, പത്തനംതിട്ടയില്‍ നിന്ന് ബിനി വര്‍ഗീസ്, പ്രസന്നകുമാരി, ചന്ദ്രിക, പ്രദീപ്, പ്രമോദ് ജി. കുമാര്‍, രവീന്ദ്രന്‍, ടൈറ്റസ് ജോണ്‍, ബ്രിജിത്ത് എന്നിവരും, കോട്ടയത്ത് നിന്ന് ബിനോയ് തോമസ്, സജി എബ്രഹാം, സാബു എന്നിവരും, മലപ്പുറത്ത് നിന്ന് റീനയും, കാസര്‍ഗോഡ് നിന്ന് പവിത്രനും, കൊല്ലത്ത് നിന്ന് തങ്കമ്മയുമാണ് കേരളത്തിന് വേണ്ടി മല്‍സരിച്ചത്.

ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ കേരള ടീമിന് വിമാനത്താവളത്തില്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നാടിന്‍െറ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. അന്‍വര്‍സാദത്ത് എം.എല്‍.എ, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, ഇ.വി. ബാലന്‍, ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, ബ്ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, ജെര്‍ളി കപ്രശ്ശേരി, മുന്‍ ജന പ്രതിനിധികളായ എം.ജെ. ജോമി, കെ.വി. പൗലോസ്, എ.സി. ശിവന്‍, വിവധ ക്ലബുകളെ പ്രതിനിധീകരിച്ച് കെ.എച്ച്. കബീര്‍, സുരേഷ് അത്താണി, പി.എ. ഷിയാസ്, അശോകന്‍ അത്താണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Tags:    
News Summary - asian masters championship kerala team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.