ന്യൂഡൽഹി: 2032 ഒളിമ്പിക്സിന് വേദിയൊരുക്കാൻ സന്നദ്ധതയുമായി ഇന്ത്യ. ഇതു സംബന്ധിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് നരിന്ദർ ബത്ര അറിയിച്ചു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാഹ് ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം ടോക്യോയിൽ ചേർന്ന െഎ.ഒ.സിയുടെ ബിഡ്കമ്മിറ്റി യോഗത്തിൽ െഎ.ഒ.എ സെക്രട്ടറി രാജീവ് മെഹ്ത പെങ്കടുത്തു. ഒളിമ്പിക്സ് വേദിക്കായി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് സമർപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് വേദിക്ക് താൽപര്യമറിയിച്ച് ഒൗദ്യോഗിക അപേക്ഷ നൽകുന്നത്. ന്യൂഡൽഹി, മുംബൈ നഗരങ്ങളാണ് പരിഗണനയിലുള്ളത്. ഡിസംബർ 22ന് ചേരുന്ന െഎ.ഒ.എ ജനറൽ ബോഡി യോഗത്തിൽ ഒളിമ്പിക് ബിഡ് സംബന്ധിച്ച പ്രമേയം പാസാക്കും. ശേഷം സർക്കാറിനെ സമീപിച്ച് പിന്തുണ ഉറപ്പാക്കിയാവും അടുത്തഘട്ടം നടപടികൾ. കേന്ദ്ര സർക്കാർ, ഒളിമ്പിക് നഗരിയായി തെരഞ്ഞെടുക്കുന്ന സംസ്ഥാനത്തെ സർക്കാർ, ഭരണ-പ്രതിപക്ഷ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാവും നീക്കമെന്ന് മേഹ്ത പറഞ്ഞു.
2032 ഒളിമ്പിക്സിന് വേദി സംബന്ധിച്ച ‘ബിഡ്’ നടപടികൾ 2022ൽ ആരംഭിക്കും. 2025ലാവും പ്രഖ്യാപനം. ഇന്തോനേഷ്യ, ചൈനീസ് നഗരിയായ ഷാങ്ഹായ്, ആസ്ട്രേലിയിലെ ബ്രിസ്ബെയ്ൻ, സംയുക്ത ആതിഥേയത്വത്തിനായി ദക്ഷിണ-ഉത്തര കൊറിയകൾ, ജർമനി എന്നിവരാണ് നിലവിൽ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.