സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റ്: 5000 മീറ്ററില്‍ കേരള താരങ്ങള്‍ തളര്‍ന്നുവീണു
???????? ??????? ????????? ???????????????? 5000 ?????????? ?????? ????????????????????? ??????????? ???????????? ????????? ????????? ?????????? ????????? ??????? ???? ?????? ?

സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റ്: 5000 മീറ്ററില്‍ കേരള താരങ്ങള്‍ തളര്‍ന്നുവീണു

പൂണെ: ദീര്‍ഘദൂര ഓട്ടങ്ങളിലെ പതിവ് തെറ്റിച്ച സമയക്രമത്തില്‍ തുടങ്ങിയ ദേശീയ സ്കൂള്‍ കായികമേളയിലെ ആദ്യ ദിനത്തില്‍ കേരളം തളര്‍ന്നുവീണു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 5000 മീറ്റര്‍ മത്സരത്തോടെയാണ് ബാലെവാഡിയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ സീനിയര്‍ സ്കൂള്‍ മേളക്ക് ബുധനാഴ്ച തുടക്കമായത്. മെഡല്‍ പ്രതീക്ഷയായിരുന്ന ആണ്‍കുട്ടികളിലെ ബിബിന്‍ ജോര്‍ജിനും പെണ്‍കുട്ടികളിലെ അനുമോള്‍ തമ്പിക്കും ഓട്ടം പൂര്‍ത്തിയാക്കാനായില്ല. ബിബിന്‍ ജോര്‍ജ് എട്ടാം ലാപ് പൂര്‍ത്തിയാകും മുമ്പെ ട്രാക്ക് വിട്ട് മടങ്ങിയപ്പോള്‍ എട്ടാം ലാപ്പിലേക്കു കടന്ന അനുമോള്‍ തമ്പി ട്രാക്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടു മറ്റൊരു കേരള താരം സാന്ദ്ര എസ്. നായരും തളര്‍ന്നുവീണു. പെണ്‍താരങ്ങളില്‍ മറ്റ് സംസ്ഥാനക്കാരായ മൂന്നുപേരും കുഴഞ്ഞുവീണു. ശരീരത്തിലെ ജലാംശത്തിന്‍െറ കുറവാണ് ഇവിടെ വില്ലനായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 
 

ഗുജറാത്തിനും മഹാരാഷ്ട്രക്കും മെഡല്‍
കേരളം പിന്തള്ളപ്പെട്ടപ്പോള്‍ ആദ്യ ദിനത്തില്‍ രണ്ട് സ്വര്‍ണമണിഞ്ഞത് ഗുജറാത്തും മഹാരാഷ്ട്രയും. ആണ്‍കുട്ടികളില്‍ ഗുജറാത്തില്‍ നിന്നുള്ള അജീത് കുമാര്‍ (15:00.48) സ്വര്‍ണവും ഉത്തരാഖണ്ഡുകാരന്‍ മോഹന്‍ സൈനി (15:16.65) വെള്ളിയും വിദ്യാഭാരതിയില്‍ നിന്നുള്ള ധര്‍മേന്ദ്ര കുമാര്‍ യാദവ് (15:35.62 ) വെങ്കലവും നേടി. കേരളത്തിന്‍െറ അഭിനന്ദ് സുന്ദരേശന്‍ നാലാമതായാണ് ഓടിയത്തെിയത്. മോണിക ആത്രെയുടെയും കവിത റൗത്തിന്‍െറയും പിന്‍ഗാമികളായി വളരുന്ന മഹാരാഷ്ട്രയിലെ പെണ്‍കൊടികളാണ് പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മെഡല്‍ നേട്ടക്കാര്‍. മഹാരാഷ്ട്രയിലെ നാസിക്കുകാരി പൂനം സൊനുനെ (17:28.60) സ്വര്‍ണവും ഹിമാചലുകാരി സീമ (18:05.98) വെള്ളിയും മഹാരാഷ്ട്രയിലെ ചിപ്ളൂണ്‍കാരി സായിലി മെങ്കെ (18:13.73 ) വെങ്കലവും നേടി. 
 

അസമയത്തെ ദീര്‍ഘയോട്ടം
ഒന്നുകില്‍ രാവിലെ അല്ളെങ്കില്‍ വൈകീട്ട്. ഉച്ചനേരത്ത് 5000 മീറ്റര്‍ ഇതാദ്യം. അസമയത്തെ ഓട്ടം താരങ്ങളില്‍ തളര്‍ച്ചയുണ്ടാക്കിയെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും ഇപ്പോള്‍ ഗുജറാത്ത് കോച്ചുമായ റിദ്മല്‍ സിങ് പറയുന്നു. പൊതുവെ മികച്ച സമയം കുറിക്കുന്നതിന് പ്രതികൂലമാകുന്ന കാലാവസ്ഥയാണ് പുണെയിലേതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ നേട്ടക്കാരന്‍ അജീത് കുമാറിന്‍െറ പരിശീലകനാണ് അദ്ദേഹം. പെണ്‍കുട്ടികളുടെ ഇനത്തില്‍ തന്‍െറ കുട്ടികള്‍ ഒന്നും മൂന്നും സ്ഥാനം നേടിയ സന്തോഷത്തിലാണെങ്കിലും അസമയത്താണ് മത്സരം വെച്ചതെന്ന് പ്രമുഖ പരിശീലകന്‍ വിജേന്ദ്ര സിങ്ങും പറയുന്നു. രാജ്യാന്തര അത്ലറ്റുകളായ മോണിക ആത്രെ, കവിത റൗത്ത് എന്നിവരുടെ ഗുരുവാണ് വിജേന്ദ്ര സിങ്.

മത്സരത്തിന്‍െറ മുക്കാല്‍പങ്കും പിന്നിട്ടശേഷമാണ് താരങ്ങളുടെ പിന്മാറ്റവും വീഴ്ചയും കണ്ടത്. മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണങ്ങളുമായാണ് ബിബിന്‍ ട്രാക്കിലിറങ്ങിയത്. എട്ടാം ലാപ്പിലേക്ക് കടന്നതോടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഏഴാം ലാപ്പുവരെ ഒന്നാമതായിരുന്നു അനുമോള്‍ തമ്പി. അതുവരെ അനുമോളുടെ തൊട്ടു പിറകിലായിരുന്നു പൂനം സോനുനെ. ട്രാക്കില്‍ വീണ അനുമോള്‍ തമ്പിയെയും സാന്ദ്രയെയും ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Tags:    
News Summary - inter state school athletic meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.