ലഖ്നോ: ലോകചാമ്പ്യൻഷിപ് യോഗ്യതാ മാർക്ക് എന്ന കടമ്പയിൽ തൊടാനാവാതെ 59ാമത് ദേശീയ സീ നിയർ അത്ലറ്റിക്സ് നാലാം ദിനത്തിലേക്ക്. ദോഹയിലേക്ക് നേരത്തേ ടിക്കറ്റുറപ്പിച്ച അഞ് ജലി ദേവിയും മലയാളി താരം ടി. ഗോപിയും ത്രില്ലർ പോരാട്ടത്തിലൂടെ ഫിറ്റ്നസ് തെളിയിച്ച ത് മാത്രം മെച്ചം. എങ്കിലും, പോയൻറ് പട്ടികയിൽ കേരളംതന്നെ ഒന്നാമതായുണ്ട്. വ്യാഴാഴ്ച ര ണ്ടു വീതം സ്വർണവും വെള്ളിയും വെങ്കലവും വരവുവെച്ച കേരളം ചാമ്പ്യൻപട്ടത്തിൽ 116 പോയൻറു മായി ഒന്നാം സ്ഥാനത്ത് തുടരുന്നു. തമിഴ്നാടാണ് (91) രണ്ടാമത്. 10,000 മീറ്ററിൽ ടി. ഗോപിയും, പോൾ വാൾട്ടിൽ കൃഷ്ണ രചനും സ്വർണം നേടി. പോൾവാൾട്ടിൽ നിവ്യ ആൻറണിയും ഹൈജംപിൽ ജിയോ ജോസും വെള്ളി നേടി.
വെൽഡൺ അഞ്ജലി, ദ്യുതി
2018 സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ ഓപണിൽ 51.79 സെക്കൻഡിൽ കുതിച്ചുപാഞ്ഞ് 400 മീറ്ററിൽ ലോകചാമ്പ്യൻഷിപ് യോഗ്യത നേടിയ ശേഷം ‘മുങ്ങിയ’ അഞ്ജലി വീണ്ടും ഉദിച്ചത് ലഖ്നോവിലായിരുന്നു. ഒറ്റലാപ് ഫൈനൽ പോരാട്ടത്തിൽ ഗാലറി ഒന്നാകെ ഗുജറാത്തിെൻറ സരിത ബെൻ ഗെയ്ക് വാദിെൻറ പ്രകടനത്തിന് കാത്തിരുന്നപ്പോൾ മിന്നൽ പോലെ ഹരിയാനക്കാരി കുതിച്ചു. ഫിനിഷിങ് ലൈൻ തൊടുേമ്പാൾ േക്ലാക്കിൽ സമയം 51.53 സെക്കൻഡ്. വിദേശ പര്യടനത്തിനിടെ പരിക്ക് പറ്റി വിശ്രമവും കഴിഞ്ഞാണ് വീണ്ടും മിന്നും വേഗവുമായി തിരിച്ചെത്തുന്നത്. സരിത ബെൻ വെള്ളിയും (52.96സെ.), കേരളത്തിെൻറ ജിസ്ന മാത്യു (53.08സെ.) വെങ്കലവും നേടി.
വനിതകളുടെ 100 മീറ്റർ സെമിയിൽ ദേശീയ റെക്കോഡിന് ഉടമയായ ദ്യുതി ചന്ദ് 11.29 സെക്കൻഡിൽ ഒന്നാമെതത്തി. ലോകചാമ്പ്യൻഷിപ് യോഗ്യതാ സമയമായ 11.24സെക്കൻഡ് ഇന്നത്തെ ഫൈനൽ പോരാട്ടത്തിൽ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഒഡിഷയുടെ താരം. ‘ചൂടൊന്നും പ്രശ്നമായിട്ടില്ല. ഭുവനേശ്വറിലേതിനും പട്യാലയിലേതിനും സമാനമാണ് ഇവിടെയും കാലാവസ്ഥ. മികച്ച മത്സരം ലഭിച്ചു. ഫൈനലിലും ഇതു തുടർന്നാൽ യോഗ്യത പ്രതീക്ഷിക്കാം’ -ദ്യുതി പറഞ്ഞു.
ഗോപി നയിച്ച കേരളം
കേരളത്തിെൻറ സൂപ്പർതാരം 10,000 മീറ്ററിൽ പൊന്നണിഞ്ഞ ഒളിമ്പ്യൻ ടി. ഗോപിയായിരുന്നു. മാരത്തണിൽ ലോകചാമ്പ്യൻഷിപ് യോഗ്യത നേടിയ വയനാട്ടുകാരനായ ഗോപി ദീർഘദൂരത്തിൽ വെല്ലുവിളിയില്ലാതെതന്നെ ഒന്നാമതെത്തി (30:52.75). രണ്ടാമെതത്തിയ ഉത്തർപ്രദേശിെൻറ അർജുൻ കുമാറുമായി മൂന്ന് സെക്കൻഡിെൻറ ലീഡ്. വനിതകളുടെ പോൾവാൾട്ട് പതിവുപോലെ കേരളത്തിെൻറ പോരാട്ടമായി മാറി. കണ്ണൂർ ചാല സ്വദേശിനിയായ കൃഷ്ണ രചൻ 3.80 മീറ്റർ ചാടി സ്വർണം നേടി. പാലാ ജംപ്സ് അക്കാദമി താരങ്ങളായ നിവ്യ ആൻറണി വെള്ളിയും (3.60മീ.), സിഞ്ജു എം.കെ (3.30മീ.) വെങ്കലവും നേടി.
പുരുഷ വിഭാഗം ഹൈജംപും ഉജ്ജ്വല പോരാട്ടത്തിെൻറ വേദിയായി. മഹാരാഷ്ട്രയുടെ സർവേഷ് കുശാരെയും കേരളത്തിെൻറ ജിയോ ജോസും തമ്മിലെ മാറ്റുരക്കൽ 2.23 മീറ്ററിലാണ് മെഡൽ തീർപ്പാക്കിയത്. സർവേഷ് സ്വർണവും ജിയോ ജോസ് (2.21മീ.) വെള്ളിയും നേടി. വനിതകളുടെ ട്രിപ്ൾ ജംപിൽ കേരളത്തിെൻറ ലിസ്ബത് കരോലിൻ ജോസഫിന് (12.41മീ.) ആറാമതെത്താനേ കഴിഞ്ഞുള്ളൂ. പശ്ചിമബംഗാളിെൻറ ബൈരബി റോയിക്കാണ് (13.01മീ.) സ്വർണം.
അവസാന ദിനമായ വെള്ളിയാഴ്ച 16 ഇനങ്ങളുടെ ഫൈനൽ നടക്കും. റിലേക്ക് പുറമെ, 100മീറ്റർ, സ്പ്രിൻറ് ഹർഡ്ൽസ്, ലോങ്ജംപ് എന്നിവയാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.