2000?????? ??????? ?????? ????? ???

ദേശീയ ഓപണ്‍ അത് ലറ്റിക്സ്: കേരളം നാലാമത്; ഓവറോള്‍ റെയില്‍വേ

ലഖ്നോ: ദേശീയ ഓപണ്‍ മീറ്റ് കിരീടക്കുതിപ്പില്‍ തുടര്‍ച്ചയായി 18ാം തവണയും പാളംതെറ്റാതെ ഇന്ത്യന്‍ റെയില്‍വേ. ലഖ്നോ സായി സെന്‍ററില്‍ സമാപിച്ച 56ാമത് ദേശീയ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 274 പോയന്‍റുമായി റെയില്‍വേ ഓവറോള്‍ കിരീടമണിഞ്ഞു. സര്‍വിസസ് രണ്ടും (187), ഒ.എന്‍.ജി.സി (84) മൂന്നും സ്ഥാനക്കാരായി. 78 പോയന്‍റുമായി കേരളം നാലാം സ്ഥാനത്താണ്.

പുരുഷവിഭാഗത്തില്‍ സര്‍വിസസിനാണ് (187) കിരീടം. റെയില്‍വേ (115) രണ്ടും കേരളം (30) മൂന്നാം സ്ഥാനത്തുമത്തെി. വനിതാവിഭാഗത്തില്‍ റെയില്‍വേ (159) കിരീടമണിഞ്ഞു. കര്‍ണാടക രണ്ടും (64), ഒ.എന്‍.ജി.സി (59) മൂന്നും സ്ഥാനക്കാരായി. മലയാളിതാരങ്ങളുടെ കരുത്തില്‍ കുതിച്ചാണ് റെയില്‍വേയും സര്‍വിസസും രാജ്യത്തെ ഏറ്റവും മികച്ച അത്ലറ്റിക്സ് സംഘങ്ങളായത്. മൂന്ന് സ്വര്‍ണം സ്വന്തമാക്കിയ കേരളത്തിന്‍െറ സമീപകാലത്തെ ഏറ്റവും മികച്ച ഓപണ്‍ മീറ്റ് പ്രകടനത്തിനും ലഖ്നോ വേദിയായി. മുന്‍വര്‍ഷങ്ങളില്‍ ഒരോ സ്വര്‍ണവുമായി മടങ്ങിയ സ്ഥാനത്താണ് കേരളത്തിന്‍െറ ഉജ്ജ്വല പ്രകടനം.

ട്രിപ്പ്ള്‍ ജംപില്‍ സ്വര്‍ണം നേടിയ സര്‍വിസസിന്‍െറ മല്‍കിത് സിങ് ഏറ്റവുംമികച്ച പുരുഷ താരമായപ്പോള്‍, വനിതകളില്‍ സ്പ്രിന്‍റ് ഡബ്ള്‍ സ്വന്തമാക്കിയ കര്‍ണാടകയുടെ എച്ച്.എം. ജ്യോതിയാണ് മികച്ച അത്ലറ്റ്. ആദ്യ മൂന്ന് ദിനങ്ങളിലും സ്വര്‍ണമണിഞ്ഞ കേരളത്തിന് അവസാനദിവസം ഓരോ വെള്ളിയും വെങ്കലവും മാത്രമേ നേടാനായുള്ളൂ. ആണ്‍കുട്ടികളുടെ 4x100 മീ. റിലേയില്‍ എസ്. ലിഖിന്‍, ആര്‍. രാഹുല്‍, അനുരൂപ് ജോണ്‍, മുഹമ്മദ് സാദത്ത് എന്നിവരുടെ ടീമിനാണ് വെള്ളി. പോള്‍വാള്‍ട്ടില്‍ സിഞ്ജു പ്രകാശിലൂടെ വെങ്കലവും പിറന്നു.

വനിതകളുടെ 800 മീറ്ററില്‍ ഉഷ സ്കൂള്‍ താരങ്ങളായ ടിന്‍റു ലൂക്ക സ്വര്‍ണവും (2 മി 03.21സെ), അബിത മേരി മാനുവല്‍ വെങ്കലവും (2 മി 08:77) നേടി. റിയോ ഒളിമ്പിക്സ് കഴിഞ്ഞ് നേരെ ട്രാക്കിലിറങ്ങിയ ടിന്‍റു ലൂക്ക റെയില്‍വേക്കുവേണ്ടിയാണ് മത്സരിച്ചത്. അബിത ഒ.എന്‍.ജി.സിക്ക് വേണ്ടിയും. വനിതാ ഹെപ്റാത്ത്ലണില്‍ ഇരട്ടസഹോദരിമാരായ ലിക്സി ജോസഫും നിക്സി ജോസഫും സ്വര്‍ണവും വെള്ളിയും നേടി. ട്രിപ്പ്ള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി (16.02 മീ) മൂന്നാമതായി.

വനിതാ 4x400 മീ. റിലേയില്‍ ടിന്‍റു ലൂക്ക, സിനി ജോസ് എന്നിവരടങ്ങിയ റെയില്‍വേ ടീമിനാണ് സ്വര്‍ണം. സാണാല്‍ ചൗള,  ഷാവി ഷെറാവത് എന്നിവര്‍ കൂടിയടങ്ങിയ റിലേ ടീം 3:37:90 സെക്കന്‍റില്‍14 വര്‍ഷം പഴക്കമുള്ള റെക്കോഡും തിരുത്തിയെഴുതി. വനിതാ പോള്‍വാള്‍ട്ടില്‍ കര്‍ണാടകയുടെ ഖ്യാതി എസ്. വഖാരിയ (3.90 മീ) സ്വര്‍ണമണിഞ്ഞപ്പോള്‍, റെയില്‍വേയുടെ മലയാളിതാരം കെ.സി. ദിജ വെള്ളിയും (3.60 മീ), കേരളത്തിന്‍െറ സിഞ്ജു പ്രകാശ് (3.60) വെങ്കലവും നേടി.

Tags:    
News Summary - national open athletic meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT