ഓക്ലൻഡ്: ജൂലൈ 24ന് നിശ്ചയിച്ചപ്രകാരം ഒളിമ്പിക്സ് ആരംഭിച്ചാൽ ഒളിമ്പിക്സ് ബ ഹിഷ്കരിക്കുമെന്ന് ന്യൂസിലൻഡ്. രാജ്യാന്തര ഒളിമ്പിക് സമിതിക്ക് അയച്ച തുറന്ന കത ്തിലാണ് ന്യൂസിലൻഡ് ഒളിമ്പിക് അസോസിയേഷെൻറ ബഹിഷ്കരണ ഭീഷണി. ‘‘താരങ്ങൾക്ക് സുരക്ഷിതവും മികച്ചതുമായ കളിയിടങ്ങളാണ് മത്സരിക്കാൻ ആവശ്യം. അതിവേഗം കൂടുതൽ ഇടങ്ങളിലേക്ക് പടരുന്ന കോവിഡ് കാലത്ത് അത് സംഭവിക്കുമെന്ന് കരുതുന്നില്ല. വിഷയത്തിൽ അതിവേഗം തീരുമാനമെടുക്കണം’’ -കത്തിൽ പറയുന്നു. ബ്രസീൽ, നോർവേ, സ്ലൊവീനിയ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടീഷ്, അമേരിക്കൻ അത്ലറ്റുകളും ഒളിമ്പിക്സ് നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
എല്ലാം ഒരുങ്ങി, അവസാനം മുടങ്ങി?
ടോേക്യാ: 2013 സെപ്റ്റംബറിലായിരുന്നു ജപ്പാൻ കാത്തിരുന്ന ഭാഗ്യത്തിെൻറ നറുക്കുവീണത്. രണ്ടു വർഷം മുമ്പ് ഒരു മേഖലയെതന്നെ നക്കിത്തുടച്ച ഭൂകമ്പവും വ്യവസായ മേഖലയെ തരിപ്പണമാക്കിയ സൂനാമിയും തളർത്തിയ രാജ്യത്തിന് തിരിച്ചുവരാൻ ലഭിച്ച സുവർണാവസരം. കൈെവച്ച മേഖലകളിലൊക്കെയും മികവിെൻറ പ്രതിരൂപങ്ങളായി പരിലസിച്ചവർ ഏഴുവർഷം കഴിഞ്ഞെത്തുന്ന ഒളിമ്പിക്സും അങ്ങനെത്തന്നെയാക്കുമെന്ന് അന്ന് ശപഥംചെയ്തതാണ്.
സമയത്തെയും തോൽപിച്ച് ഒരുക്കങ്ങൾക്ക് പുതിയ റോഡ്മാപ്പ് തയാറാക്കിയവർ ടോക്യോയിലെ പ്രധാന സ്റ്റേഡിയത്തിനു മാത്രം പദ്ധതിയിട്ടത് 200 കോടി ഡോളർ. ടോക്യോ നഗരം വർഷങ്ങൾക്കിടെ സമ്പൂർണമായി പുതിയ ഭാവത്തിലേക്കു ചേക്കേറി. എണ്ണമറ്റ ഹോട്ടലുകൾ ഉയർന്നു. സൗകര്യങ്ങൾക്ക് ഇരട്ടിത്തിളക്കമായി. 1260 കോടി ഡോളർ (ഏകദേശം ലക്ഷം കോടി രൂപ) ആണ് ഇതുവരെ ഒളിമ്പിക്സിനു മാത്രം ചെലവുവന്നത്.
ഒളിമ്പിക്സ് സംഘാടക സമിതി തുകയുടെ പകുതി ചെലവിട്ടപ്പോൾ ടോക്യോ പ്രാദേശിക ഭരണകൂടം ഏകദേശം അത്രതന്നെ മുടക്കി.
ജപ്പാൻ സർക്കാറും വലിയ തുക മുടക്കി. ഒളിമ്പിക്സിനായി ഇതുവരെയും വിറ്റഴിച്ചത് 45 ലക്ഷം ടിക്കറ്റുകളാണ്. വരുമെന്ന് പ്രതീക്ഷിച്ചത് ആറു ലക്ഷം വിദേശികൾ. ഭീഷണി ആദ്യമെത്തുന്നത് റഷ്യക്ക് വിലക്കിെൻറ രൂപത്തിലായിരുന്നു. ഉത്തേജക മരുന്ന് കൃത്രിമത്തിൽ നടപടിയില്ലാത്തതിനായിരുന്നു ടോേക്യാ ഒളിമ്പിക്സിൽ വിലക്ക് പ്രഖ്യാപനം. അവർ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല. പിറകെയാണ്, കോവിഡ് എത്തുന്നത്. മൂന്നു ലക്ഷത്തിലേറെ പേർ രോഗികളാകുകയും മരണം 15,000 കടക്കുകയും ചെയ്ത രോഗം വരുംമാസങ്ങളിൽ എത്ര പേരുടെ ജീവനെടുക്കുമെന്നാണ് ആശങ്ക. ഇതിനിടെ, ഒളിമ്പിക്സ് നടത്തുന്നതിലെ അസാംഗത്യമാണ് ചോദ്യംചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.