പാക് താരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യക്കെതിരെ ഐ.ഒ.സി നടപടി

ന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പിന് പാക് താരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഒളി മ്പിക് കമ്മിറ്റി. ഭാവിയിൽ ഇന്ത്യ ആഥിത്യം വഹിക്കുന്ന ടൂർണമ​​െൻറുകളിലെ എല്ലാ ചർച്ചകളും നിർത്തിവെക്കാൻ ഐ.ഒ.സി തീ രുമാനിച്ചു.

രേഖാമൂലമുള്ള ഉറപ്പുകൾ സർക്കാറിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ ഭാവിയിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ടൂർണമ​​െൻറുകൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഐ.ഒ.സി അറിയിച്ചു. തീവ്രവാദ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പങ്കെടുക്കേണ്ട രണ്ട് പാക് ഷൂട്ടർമാരുടെ ലോകകപ്പ് പങ്കാളിത്തം അവതാളത്തിലായിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ഇന്ത്യ ജി.എം. ബഷീർ, ഖലീൽ അഹമ്മദ് എന്നീ പാക് താരങ്ങൾക്ക് വിസ നിഷേധിച്ചത്. ലോകകപ്പിൽ പങ്കെടുക്കുന്ന പുരുഷന്മാരുടെ 25 മീറ്റർ റാപിഡ് ഫയറിലെ ഒളിമ്പിക് യോഗ്യതാ പദവി ഒളിമ്പിക് കമ്മിറ്റി പിൻവലിക്കുകയും ചെയ്തു.

2020 ഒളിമ്പിക്സിലെ എല്ലാ ക്വാട്ടകളും ഉപേക്ഷിച്ചതായി അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) പ്രസിഡന്റ് വ്ലാദിമിർ ​​ലിസിൻ അറിയിച്ചതിന് പിന്നാലെയാണ് ഐ.ഒ.സി നിലപാട് വ്യക്തമാക്കിയത്.

Tags:    
News Summary - Olympic Body Punishes India For Declining Visas To Pak Team After Pulwama- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.