തിരുവനന്തപുരം: ദേശീയ വോളിബാൾ താരം ടോം ജോസഫിനെതിരായ വോളിബാൾ അസോസിയേഷൻ നടപടി അംഗീകരിക്കില്ലെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ. ടോം ജോസഫ് പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. കായികമേഖലക്ക് ഗുണകരമായ കാര്യങ്ങളല്ലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരുടെയും താൽപര്യത്തിനായി കായിക താരങ്ങളെ മുന്നോട്ടു കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും സർക്കാരിന്‍റെ നയമല്ല. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഇതിനായി സ്പോർട്സ് കൗൺസിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വോളിബാൾ അസോസിയേഷൻ തന്നെഅപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സർക്കാറിന് കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതികരണവുമായി കായിക മന്ത്രി രംഗത്തെത്തിയത്. സെക്രട്ടറിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ടോം ജോസഫിനെ കഴിഞ്ഞ ദിവസം വോളിബാൾ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.