യൂത്ത് അത്‌ലറ്റിക് മീറ്റ്: പാലക്കാട് ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം:  ഏഴാമത്  സുരേഷ്ബാബു മെമ്മോറിയല്‍ സംസ്ഥാന യൂത്ത് അത്‌ലറ്റിക് ഓവറോള്‍ കിരീടം പാലക്കാടിന്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ 198 പോയൻറുമായാണ് പാലക്കാട് കിരീടമുയർത്തിയത്. ആതിഥേയരായ തിരുവനന്തപുരം 170 പോയൻറുമായി രണ്ടാം സ്ഥാനത്തും 100 പോയേൻറാടെ എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.  

ഞായറാഴ്ച  നാല് മീറ്റ് െറേക്കാഡുകളാണ് പിറന്നത്.   പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂരിെൻറ ആന്‍സി സോജന്‍ 25.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോൾ  കടപുഴകിയത് കണ്ണൂരിെൻറ സി. രജിത 2011-ല്‍ സ്ഥാപിച്ച  26.29 എന്ന നിലവിലെ റെക്കോർഡ് സമയം.  ഈ ഇനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തിെൻറ  മൃദുല മരിയ ബാബുവും നിലവിലെ റെേക്കാഡ് സമയം മറികടന്നു. 400 മീറ്റർ ഹര്‍ഡില്‍സില്‍ കണ്ണൂരിെൻറ ദില്‍നാ ഫിലിപ് പുതിയ െറേക്കാഡിന് അവകാശിയായി. കഴിഞ്ഞ വര്‍ഷം  തിരുവനന്തപുരത്തിെൻറ എസ്. അര്‍ഷിത സ്ഥാപിച്ച  ഒരു മിനിറ്റ് 5.90 സെക്കന്‍ഡ് എന്ന സമയം ഒരു മിനിറ്റ് 5.46 സെക്കന്‍ഡായി കുറച്ചാണ് ദില്‍നാ ഹര്‍ഡില്‍സില്‍ റെക്കോഡിട്ടത്.  

കഴിഞ്ഞ വര്‍ഷം താന്‍ എഴുതിച്ചേര്‍ത്ത റെേക്കാഡ് ഷോട്ട് പുട്ടില്‍ തിരുവനന്തപുരത്തിെൻറ മേഘാ മറിയം മാത്യു ഇക്കുറി പുതുക്കി.  നിലവില്‍ മേഘയുടെ പേരില്‍തന്നെ ഉള്ള 12.13 മീറ്റര്‍ ദൂരം ഇക്കുറി 13.75 മീറ്ററായി ഉയർന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഞായറാഴ്ച പിറന്ന ഏക െറക്കോഡിന് എറണാകുളത്തിെൻറ ആദര്‍ശ് ഗോപി അര്‍ഹനായി. 1500 മീറ്ററില്‍ ഒരു മിനിറ്റ് 9.16 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ വഴിമാറിയത് തിരുവനന്തപുരത്തിെൻറ ട്വിങ്കിള്‍ ടോമി 2012-ല്‍ സ്ഥാപിച്ച ഒരു മിനിറ്റ് 59.72 സെക്കന്‍ഡ് എന്ന റെേക്കാഡ്. തിരുവനന്തപുരം 110 േപായേൻറാടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായപ്പോള്‍ പെണ്‍കുട്ടികളില്‍ 99 പോയേൻറാടെ പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. 
Tags:    
News Summary - youth athletic meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.