ഫുഷൗ: ചൈന ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ പ്രതീക്ഷ ഇനി സൈന നെഹ്വാളില്‍ മാത്രം. വനിതാ സിംഗ്ള്‍സില്‍ നിലവിലെ ചാമ്പ്യനായ സൈന ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പുറത്തായി. പ്രീക്വാര്‍ട്ടര്‍ ജയിച്ച് സൈന ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ പി.വി. സിന്ധു ഇടറിവീണു. മലേഷ്യയുടെ ടി ജിങ് യിയെ 21-10, 19-21, 21-19 സ്കോറിനാണ് ടോപ് സീഡ് സൈന മറികടന്നത്. ആദ്യ ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമില്‍ 13-7ന് മുന്നില്‍ നില്‍ക്കുകയും ചെയ്തിട്ടാണ് സിന്ധു മത്സരം കൈവിട്ടത്. ചൈനയുടെ ഷിസിയാന്‍ വാങ്ങ് 21-18, 18-21, 16-21ന് സിന്ധുവിനെ പറഞ്ഞുവിട്ടു. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പോരാട്ടം നേരത്തെ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.