മകാവു: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് മകാവു ഓപണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡില്‍ ഹാട്രിക് കിരീടം. വനിതാ സിംഗ്ള്‍സ് ഫൈനലില്‍ ജപ്പാന്‍െറ മിനാത്സു മിതാനിയെ തകര്‍ത്താണ് 1,20,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്‍റില്‍ സിന്ധു തുടര്‍ച്ചയായ മൂന്നാം കിരീടമുയര്‍ത്തിയത്. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി 21-9, 21-23, 21-14നാണ് സിന്ധു ജയം സ്വന്തമാക്കിയത്. ഒരു മണിക്കൂറും ആറു മിനിറ്റും മത്സരം നീണ്ടു. തകര്‍പ്പന്‍ സ്ട്രോക്കുകളും കൃത്യതയാര്‍ന്ന റിട്ടേണുകളുംകൊണ്ട് സിന്ധു ആറാം സീഡ് മിതാനിക്ക് വെല്ലുവിളി തീര്‍ത്തു.
മത്സരത്തിന്‍െറ തുടക്കം മുതല്‍ മുന്‍തൂക്കം നേടിയ സിന്ധു ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 11-5ലേക്കും തുടര്‍ന്ന് 17-6ലേക്കും കുതിച്ചു. 19-9 എന്ന നിലയില്‍ മുന്നേറിയ താരം തുടര്‍ന്ന് ഒരു പോയന്‍റുപോലും നല്‍കാതെ അനായാസം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന മിതാനി സിന്ധുവിന്‍െറ ഭാഗത്തുനിന്നുണ്ടായ പിഴവുകളും മുതലാക്കി മുന്നില്‍ക്കയറി. എന്നാല്‍, വിടാതെ പൊരുതിയ സിന്ധു 19-19ന് ഒപ്പമത്തെുകയും തുടര്‍ന്ന് മാച്ച് പോയന്‍റ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, അടുത്ത പോയന്‍റുകള്‍ രക്ഷിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ ഗെയിം സിന്ധു കൈവിട്ടു. അടുത്ത ഗെയിമില്‍ പക്ഷേ ഇന്ത്യന്‍താരം തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ മിതാനി മുട്ടുകുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.