റിയോ ഡെ ജനീറോ: ബാഡ്മിന്‍്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടമ്പിക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ മെക്സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്തത്. സ്കോര്‍ 21-11, 21-17. മത്സരം 41 മിനിറ്റ് നീണ്ടു നിന്നു.
ആദ്യ സെറ്റില്‍ തുടക്കം മുതല്‍ തന്നെ ശ്രീകാന്തിന് വ്യക്തമായ ലീഡുണ്ടായിരുന്നു. 16 മിനിറ്റ് കൊണ്ട് തന്നെ ആദ്യ സെറ്റ് ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഉണര്‍ന്നു കളിച്ച ലിനോ പല ഘട്ടത്തിലും ലീഡ് നേടിയിരുന്നു.
ഒരു ഘട്ടത്തില്‍ 13-16ന് മുന്നിട്ട് നിന്ന ലിനോ രണ്ടാം സെറ്റ് സ്വന്തമാക്കുമെന്ന് തോന്നിയെങ്കിലും ശ്രീകാന്ത് ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ വന്നു. 16-13 ന് പിന്നിട്ട നിന്ന ശ്രീകാന്ത് രണ്ടാം സെറ്റ് 17-21 ന് നേടുകയായിരുന്നു. 25 മിനിറ്റാണ് രണ്ടാം സെറ്റ് നീണ്ടു നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.