ബാഡ്മിന്റൺ: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാർട്ടറിൽ

റിയോ: ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീകാന്ത് കിടംബി അട്ടിമറി ജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഡെൻമാർക്ക് താരം ജാൻ ഒ ജോർഗൻസണെ കീഴ്പെടുത്തിയാണ് പതിനൊന്നാം റാങ്കുകാരനായ ശ്രീകാന്ത് വിജയിച്ചത്. സ്കോർ 21-19, 21-19.പി.കശ്യപിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി.

മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ശ്രീകാന്ത് ഡാനിഷ് താരത്തെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ നേടിയ മുന്‍തൂക്കം രണ്ടാം ഗെയിമിലും ആവർത്തിച്ചു. ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലിന്‍ ഡാനാണ് ശ്രീകാന്തിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ലിന്‍ ഡാനെ കഴിഞ്ഞ ചൈനീസ് ഓപണില്‍ ശ്രീകാന്ത് പരാജയപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.